കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ്
വാക്സിന് നല്‍കുന്നത് നഗരസഭയിലെ 41 വാര്‍ഡുകളില്‍ നിന്നായി 2500 ഓളം പേര്‍ക്ക്
ഇരിങ്ങാലക്കുട: കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ പരിധിയിലെ 41 വാര്‍ഡുകളിലെ നിര്‍ധനരായ വ്യക്തികള്‍ക്കായി സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ എംസിപി കണ്വെന്ഷന് സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ നീണ്ടു നില്ക്കുന്ന ക്യാമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വാക്സിനായി 2500 പേരുടെ രജിസ്ട്രേഷന് പൂര്‍ത്തിയായിക്കഴിഞ്ഞു. 30 ലക്ഷത്തോളം രൂപ ചെലവിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാര്‍ട്ടി ഫണ്ട് ഇതിനായി വിനിയോഗിക്കും. ആസ്റ്റര്‍ മെഡിസിറ്റിയുടെയും കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എംപിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബെഹന്നാന്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചാക്കോയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു