കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഢനം; യുവാവ് അറസ്റ്റില്‍
യൂസഫലി.
കാട്ടൂര്‍: കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. അറബി ജ്യോതിഷം നടത്തുന്ന ഒറ്റപ്പാലം സ്വദേശി പാലക്കപറമ്പില്‍ വീട്ടില്‍ യൂസഫലി (45) യെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാന്‍ ചെല്ലാറുള്ള സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിനോട് ചേര്‍ന്നുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു.
2024 ല്‍ അന്തിക്കാട് പോലീസ് സ്റ്റേഷിലെ പഴുവിലുള്ള അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് സ്ത്രീയെ നെഗറ്റീവ് എനര്‍ജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും, പഴുവില്‍ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിക്കുകയും ചികിത്സക്കാണെന്ന് പറഞ്ഞ് 155000/- (ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം) രൂപയും അതിജീവിത ധരിച്ചിരുന്ന എട്ട് പവന് സ്വര്‍ണ്ണാഭാരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത കേസിലും പ്രതിയാണ് യൂസഫലി.
സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കൈയ്യില്‍ തിരുമ്മി നെറ്റിയല്‍ പുരട്ടുകയും മൂക്കില്‍ മണപ്പിച്ചും അതിജീവിതകളെ പാതി മയക്കിയും തളര്‍ത്തി കിടത്തിയുമാണ് ഇയാള്‍ പീഢിപ്പിക്കുന്നത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടമാരായ സിന്ധു, മിനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സി.ജി. ധനേഷ്, ഷൗക്കര്‍, രാഹുല്‍, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍