കുളിക്കുന്നതിനിടയില്‍ കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു
ബൈജു.
ഇരിങ്ങാലക്കുട: കുളിമുറിയുടെ ചുമരിടിഞ്ഞു വീണ് യുവാവ് മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്കു സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന് ബൈജു (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഈ സമയം കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും കുളിമുറിയുടെ ഭിത്തികള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. അപകടസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
പരിസരത്തുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ചുമരുകള്‍ നീക്കി ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. അമ്മ-തങ്ക. ഭാര്യ-മിനി, മക്കള്‍- നിബിന്, നന്ദന. കാട്ടൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.


കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍