സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നാളെ
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നടക്കുന്ന സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന വിളംബര ദീപശിഖ പ്രയാണം.
ഇരിങ്ങാലക്കുട: സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നാളെ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ 50 ല്‍പരം സ്കൂളുകളില്‍ നിന്നുള്ള 200 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ് പെണ് വിഭാഗങ്ങളില്‍ 56 കാറ്റഗറികളിലായി മത്സരം നടത്തുന്നു. ബേസിക് സ്കേറ്റ്സ് ഉപയോഗിച്ചും കുട്ടികള്‍ക്ക് മത്സരിക്കാം എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെറിറ്റ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. പത്രസമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രധാനധ്യാപിക റീജ ജോസ്, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, സ്വാഗത സംഘം ചെയര്മാന് ടെല്‍സണ്‍ കോട്ടോളി, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, സ്വാഗതസംഘം വൈസ് ചെയര്മാന് ഷാജു പാറേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പിന്റെ വിളംബര ദീപശിഖ പ്രയാണം ഇരിങ്ങാലക്കുട അഡിഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനധ്യാപിക റീജ ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. സ്റ്റാലിന് റാഫേല്‍ മുഖ്യാതിഥി ആയിരുന്നു. അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, സ്വാഗതസംഘം ചെയര്മാന് ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
എടത്താട്ടില്‍ മാധവന് മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: കെ.ജി. ശിവാനന്ദന്
സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം 2026 നടന്നു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കോള്‍ നിലങ്ങള്‍ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്‍ച്ചാടികള്‍ കൂടി