തൃശൂര്‍ കലശമലയില്‍ അപൂര്‍വയിനം തസ്കര ഈച്ചയെ കണ്ടെത്തി, ഇന്ത്യയില്‍ ഇതാദ്യം
കലശമല പുല്‍മേടുകളില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വയിനം തസ്കര ഈച്ച.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ കലശമല പുല്‍മേടുകളില്‍ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമലഎന്‍സിസ് എന്ന് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സില്‍ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.
121 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയന്റല്‍ മേഖലയില്‍ ഈ ജനുസ്സില്‍പ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. 1902-ല്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ നിന്നാണ് ഇതിനു മുന്‍പ് ഈ വിഭാഗത്തില്‍പ്പെട്ട ഒരിനത്തെ ഓറിയന്റല്‍ മേഖലയില്‍ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തില്‍ ഏറെ അപൂര്‍വ്വമായ ഈ ജനുസ്സില്‍ ഇതുവരെ 9 ഇനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ഇടവപ്പാതി) കാലയളവില്‍ കലശമലയിലെ പുല്‍മേടുകളില്‍ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്. ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെയും പുല്‍മേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തല്‍. ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയില്‍ പ്രധാനികളായ തസ്കര ഈച്ചകള്‍, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ജര്‍മ്മന്‍ എന്റമോളജിസ്റ്റായ ഹെര്‍മന്‍ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസ്സിന് ലോവിനെല്ല എന്ന് പേര് നല്‍കിയിരിക്കുന്നത്. കലശമല എന്ന സ്ഥലനാമത്തില്‍ നിന്നുമാണ് കലശമലഎന്‍സിസ് എന്ന സ്പീഷിസ് നാമം സ്വീകരിച്ചത്. ക്രൈസ്റ്റ് കോളജിലെ ഗവേഷക വിദ്യാര്‍ത്ഥിനി കാവ്യ ജി. പിള്ള, റിസര്‍ച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി. ബിജോയ്., ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് ക്രിസ് എം. കോഹന് എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നല്കിയ തുക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നല്കി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി
ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുടയില്‍ സംഘടിപ്പിച്ചു