കോള്‍ നിലങ്ങള്‍ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുല്‍ച്ചാടികള്‍ കൂടി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ പുല്‍ച്ചാടികള്‍.
ഇരിങ്ങാലക്കുട: കേരളത്തിലെ കോള്‍ പാടങ്ങളിലെ കുഞ്ഞന്‍ പുല്ച്ചാടികളെപറ്റി നടത്തിയ പഠനത്തില്‍ കേരളത്തില്‍ നിന്നും നാല് പുതിയ പുല്‍ച്ചാടികളെ റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, അന്താരാഷ്ട്ര പ്രാധാന്യമുള്ള, റംസാര്‍ സൈറ്റുകള്‍ ആയി രേഖപ്പെടുത്തിയിട്ടുള്ള കോള്‍ പാടങ്ങള്‍ ദേശാടന പക്ഷികളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും ഇത്തരം സൂക്ഷ്മ ഷഡ്പദങ്ങളുടെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ് എന്ന് ഈ പഠനം തെളിയിക്കുന്നു.
ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈ കുഞ്ഞന്‍ പുല്‍ച്ചാടികള്‍ പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളോട് പോലും പ്രതികരിക്കുന്നതിനാല്‍ ഇത്തരം തണ്ണീര്‍ത്തടങ്ങളുടെ ആരോഗ്യനില അളക്കാനുള്ള ജൈവ സൂചകങ്ങളായി ഇവയെ കണക്കാക്കാം. ഷഡ്പദങ്ങളിലെ ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ, ടെട്രിജിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. മറ്റ് പുല്‍ച്ചാടികളില്‍ നിന്നും വ്യത്യസ്തമായി, കഴുത്തിന് മുകള്‍ ഭാഗത്തുനിന്നാരംഭിച്ച് ശരീരത്തിന്റെ ഏകദേശം അവസാനം വരെ നീണ്ടുനില്‍ക്കുന്ന കടുപ്പമേറിയ കവചം ഇവയുടെ സവിശേഷതയാണ്.
മണ്ണിലെ പായലുകളും അഴുകിയ സസ്യഭാഗങ്ങളും ഭക്ഷണമാക്കുന്ന ഇവ തണ്ണീര്‍ത്തടങ്ങളിലെ പോഷക ചംക്രമണത്തില് സുപ്രധാന പങ്ക് വഹിക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കോള്‍ നിലങ്ങളില്‍ നിന്നും പന്ത്രണ്ടോളം കുഞ്ഞന്‍ പുല്‍ച്ചാടികളെ കണ്ടെത്തിയത്. ഇവയില്‍ തൊറാഡോണ്ട സ്പിക്കുലോബ, ടെട്രിക്സ് ആര്‍ക്യുനോട്ടസ്, ഹെഡോടെറ്റിക്സ് ലയ്നിഫെറ, ഹെഡോടെറ്റിക്സ് അറ്റെന്യൂവേറ്റസ് എന്നീ നാല് സ്പീഷിസുകള്‍ കേരളത്തില്‍നിന്ന് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൊറാഡോണ്ട, ടെട്രിക്സ് എന്നീ ജനുസുകളും സംസ്ഥാനത്തുനിന്ന് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ ആണ്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.എസ്. തസ്നിം ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറും ആയ ഡോ.സി. ബിജോയ്, ഐയൂസിഎന്, ഗ്രാസ് ഹോപ്പര്‍ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ്, ഏഷ്യന്‍ വൈസ് ചെയര്‍, ഡോ. ധനീഷ് ഭാസ്കര്‍ എന്നിവരാണ് ഈ പഠനത്തിന് പിന്നില്‍. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ (യൂജിസി) സാമ്പത്തിക സഹായത്തോടെ നടന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേണല്‍ ഓഫ് ഓര്ത്തപ്റ്റീറ റിസര്‍ച്ചില്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നാളെ
ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
എടത്താട്ടില്‍ മാധവന് മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: കെ.ജി. ശിവാനന്ദന്
സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം 2026 നടന്നു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു