തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്റെ നേതൃത്വത്തില്‍ സഞ്ജീവനം: ആരോഗ്യസദസുകള്ക്ക് തുടക്കമായി
അവിട്ടത്തൂരില്‍ തുടക്കം കുറിച്ച ആയുര്‍വേദ ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്റെ നേതൃത്വത്തില്‍ സഞ്ജീവനം ആയുരാരോഗ്യത്തിന് ആയുര്‍വേദം എന്ന പേരില്‍ ആരോഗ്യസദസുകള് സംഘടിപ്പിക്കുന്നു. ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്, ആത്മ ആയുര്‍വേദിക് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യസദസുകള് ഡിവിഷനിലെ വിവിധ പഞ്ചായത്ത് വാര്‍ഡുകളില്‍ സംഘടിപ്പിക്കുന്നത്.
സജ്ജീവനം പരിപാടിക്ക് ആയുര്‍വേദ ക്യാമ്പോടുകൂടി അവിട്ടത്തൂരില്‍ തുടക്കം കുറിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്് ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ശിവന്, കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം മുരളി ഹരിതം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന സമിതി അംഗം ഡോ. പ്രവീണ്‍, ആര്‍ദ്രം സ്വാന്തന പരിപാലന കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സതീശന്, വിദ്യ നെഹ്റു, ഓമനക്കുട്ടന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 10-ല്‍ പരം ആയുര്‍വേദ ഡോക്ട്ര്മാര് ക്യാമ്പിനും ക്ലാസിനും നേതൃത്വം നല്കി

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം