കൂടിയാട്ട മഹോത്സവം സമാപിച്ചു
കല്യാണസൗഗന്ധികം കൂടിയാട്ടത്തില്‍ ഭീമനായി പൊതിയില്‍ രഞ്ജിത് ചാക്യാര്‍, ഹനുമാനായി സൂരജ് നമ്പ്യാര്‍, കല്യാണകനായി ഗുരുകുലം കൃഷ്ണദേവ്, ഗുണമഞ്ജരിയായി ഗുരുകുലം അതുല്യ.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ പന്ത്രണ്ട് ദിവസമായി നടന്നുവന്ന കൂടിയാട്ട മഹോത്സവം കല്യാണസൗഗന്ധികം കൂടിയാട്ടത്തോടെ സമാപിച്ചു. സമാപന ദിവസം ഭീമനും ഹനുമാനും തമ്മില്‍ കണ്ടുമുട്ടുന്നതും പരസ്പരമുള്ള സംഭാഷണ രംഗങ്ങളുമാണ് അരങ്ങേറിയത്. ഭീമനായി പൊതിയില്‍ രഞ്ജിത് ചാക്യാര്‍, ഹനുമാനായി സൂരജ് നമ്പ്യാര്‍, കല്യാണകനായി ഗുരുകുലം കൃഷ്ണദേവ്, ഗുണമഞ്ജരിയായി ഗുരുകുലം അതുല്യ എന്നിവര്‍ രംഗത്തെത്തി. മിഴാവ് കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിനീത്, ഇടക്ക കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍, താളം സരിത കൃഷ്ണകുമാര്‍, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഋതു, ചമയംകലാനിലയം ഹരിദാസ,് കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അംഗനവാടി കെട്ടിടത്തിന് പുതു ജീവന് നല്കി മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനു കൊടിയേറി
നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഡി സോണ്‍ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളജ്