കുടല്‍മാണിക്യം ക്ഷേത്രത്തില്‍നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്നത്തിലെ പരിഹാര ക്രിയകളുടെ ഭാഗമായ വിളിച്ചുചൊല്ലി പ്രായ ശ്ചിത്തം നടത്തി. വൈദികര്‍, ക്ഷേത്രേശര്, തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍, ക്ഷേത്രം ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തിയത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറേമന അനി പ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. കൈമുക്ക് വൈദികന് നാരായണന് നമ്പൂതിരിപ്പാട്, പന്തല്‍ വൈദികന് ശങ്കരന് നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ഹരി നമ്പൂതിരി, പുത്തിലത്ത് നീലകണ്ഠന് നമ്പൂതിരി, മണക്കാട് പരമേശ്വരന് നമ്പൂതിരി, ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, അംഗങ്ങളായ ഡോ. മുരളി ഹരിതം, കെ.ജി. അജയകുമാര്‍, വി.സി. പ്രഭാകരന്, ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. ധനേഷ്, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍