പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട മുഖ്യ ജനറല്‍ വികാരി മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിക്കുന്നു.
പൊറത്തിശേരി: പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടികയറി. ഇരിങ്ങാലക്കുട രൂപത മുഖ്യ ജനറല്‍ വികാരി മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30 ന് നടക്കുന്ന ദിവ്യബലിക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടാകും.
രാത്രി 10.30 ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന്, 10 ന്, 3.30 ന് ദിവ്യബലി ഉണ്ടായിരിക്കും. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. അമല്‍ മാളിയെക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ഡേവീസ് വിതയത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് നാലിന് തിരുനാള്‍ പ്രദിക്ഷണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വര്‍ണ്ണമഴ ഉണ്ടായിരിക്കും. 19 ന് രാവിലെ 6.30 ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്. തുടര്‍ന്ന് വൈകീട്ട് ഏഴിന് പാല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു