ഇരിങ്ങാലക്കുട കോടതി കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാകുന്നു
ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനുസമീപം പൂര്‍ത്തിയായിവരുന്ന കോടതി കോംപ്ലക്സ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോടതി കോംപ്ലക്സിന്റെ നിര്‍മാണം അവസാനഘട്ടത്തി ലേക്ക്. മിനി സിവില്‍ സ്റ്റേഷന് വളപ്പില്‍ 93.25 കോടി ചെലവഴിച്ച് 80 മീറ്റര്‍ നീളത്തിലും 45 മീ റ്റര്‍ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടിയില്‍ ഏഴു നിലകളിലായിട്ടാണ് കോര്‍ട്ട് കോംപ്ലക്സ് നിര്‍മിക്കുന്നത്.
10 കോടതികളും അനുബന്ധസൗകര്യങ്ങളും നൂറ് കാറുകള്‍, ടൂവീലര്‍ പാര്‍ക്കിംഗ്് സൗകര്യവും കോംപ്ലക്സില്‍ ഒരുക്കുന്നുണ്ട്. ഏറ്റവും അടിയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യം, 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോഡ് റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവയും തൊട്ടുമുകളിലത്തെ നിലയില്‍ ബാര്‍ കൗണ്‍സില്‍ റൂം, വനിതാ അഡ്വക്കേറ്റുമാര്ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബ റിനോടുചേര്ന്ന് ലൈബ്രറി, കറന്റ് റെക്കോഡ്സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ബേ സ്മെന്റ് ഫ്ലോറില്‍ കാന്റീന് സൗകര്യവും ഒരുക്കുന്നുണ്ട്. താഴത്തെ നിലയില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കോടതി ഓഫീസ്, ഒന്നാം നിലയില്‍ അഡീഷണല്‍ സബ് കോടതി, പ്രിന്‍സിപ്പല്‍ സബ് കോടതി, ജഡസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവ. പ്ലീഡര്‍ ഓഫീസ്, രണ്ടാംനിലയില്‍ ഫാമിലി കോടതി, കൗണ്‍സലിംഗ് സെക്ഷന്‍, ലേഡീസ് വെയ്റ്റിംഗ് ഏരിയ, മൂന്നാംനിലയില്‍ കോടതി മുറികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ്, സെന്‍ട്രല്‍ ലൈബ്രറി, മീഡിയ റൂം, നാലാം നിലയില്‍ അഡീഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജസ് ചേംബര്‍, ഓഫീസ് റെക്കോഡ്സ്, എന്നിങ്ങനെയാണ് സമുച്ചയം ഒരുങ്ങുന്നത്. ജഡ്ജിമാര്‍ക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും പൊതുജനങ്ങള്‍ക്ക് പ്രത്യേകമായി ലിഫ്റ്റ്, ശൗചാലയം എന്നിവയും ഒരുക്കും. നിര്‍മാണത്തിന്റെ 90 ശതമാനവും പൂര്‍ത്തി യായിക്കഴിഞ്ഞു. മാര്ച്ചിനുമുന്പായി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം-നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തല്‍
വിശ്വനാഥപുരം കാവടി ഉത്സവം; അലങ്കാരപ്പന്തലിന് കാല്‍നാട്ടി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മത സൗഹാര്ദസമ്മേളന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരി തെളിയിക്കുന്നു