വലിയങ്ങാടി അമ്പ് ഫെസ്റ്റ്
വലിയങ്ങാടി അമ്പ് ഫെസ്റ്റിന്റെ ഭാഗമായി ലിറ്റില്‍ ഫല്വര് സ്കൂളിനു മുന്നില്‍ ഉയര്‍ത്തിയ ബഹുനില പന്തല്‍ ദീപാലംകൃതമായപ്പോള്‍.
ഇരിങ്ങാലക്കുട: വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 101 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മം ലിറ്റില്‍ ഫല്വര് സ്കൂളിനു മുന്നില്‍ ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് നിര്‍വഹിച്ചു. വലിയങ്ങാടി അമ്പ് ഫെസ്റ്റ് ഇന്ന് രാത്രി ഏഴിന് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ആല്‍ത്തറ വരെയുള്ള മെയിന്‍ റോഡില്‍ പത്ത് വേദികളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ജോണി പി. ആലേങ്ങാടന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ കോര്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് മുഖ്യാതിഥിയായിരിക്കും. റാഫേല്‍ പ്രോജക്ട്സ് ചെയര്മാന് റാഫേല്‍ പൊഴോിപറമ്പില്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ദുബായ് യൂണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്സ്ഫെര് സര്‍വീസസ് ഡയറക്ടര്‍ നിസാര്‍ ടി. അഷറഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മനീഷ് അരിക്കാട്ട്, ടോം ജെ. മാമ്പിള്ളി എന്നിവര്‍ പ്രസംഗിക്കും. രാത്രി പത്തിന് ആല്‍ത്തറ പരിസരത്തു നിന്നും അമ്പെഴുന്നെള്ളിപ്പ് ആരംഭിക്കും. ഇരട്ട കാളകളാല്‍ വലിക്കുന്ന കാളവണ്ടിയില്‍ നകാരമേളം, 50 പൊന്‍കുരിശുകള്‍, 40 കലാകാരന്മാരുടെ കൊമ്പുപറ്റ് മേളം, ശിങ്കാരിമേളം, ബാന്റുമേളങ്ങള്, മണ്ണെണ്ണ റാന്തലുകള്‍, പന്തങ്ങള്‍, കുത്തുവിളക്കുകള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പെഴുന്നെള്ളിച്ചുകൊണ്ടുള്ള രഥം എന്നിവ അമ്പെഴുന്നെള്ളിപ്പിന് മിഴിവേകും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ