ഠാണാ- ചന്തക്കുന്ന് വികസനം: റോഡു നിര്‍മാണത്തിലെ മെല്ലെപ്പോക്ക്; പ്രതിഷേധവുമായി വ്യാപാരികളും രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും
ഇരിങ്ങാലക്കുട: പൂതംകുളം ജംഗ്ഷന് മുതല്‍ കോമ്പാറ വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധവുമായി വ്യാപാരികളും രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും രംഗത്ത്. പിണ്ടിപ്പെരുന്നാള് ദിവസങ്ങളില്‍ അമ്പെഴുന്നളളിപ്പുകളുടെ സുഗമമായ നടത്തിപ്പിന് തടസം നേരിട്ടതോടെയാണ് നാട്ടുകാരില്‍ പ്രതിഷേധം ശക്തമായത്. മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച പണി ഇതുവരെയും പാതി പോലും പിന്നിട്ടിട്ടില്ല. മൂന്നുവര്‍ഷമായി റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. നേരത്തെ റോഡിന്റെ ഒരുവശം പൊളിച്ചിട്ട് മറുവശം ഗതാഗതത്തിന് തുറന്നുകൊടുത്താണ് പലഭാഗങ്ങളിലും നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നത്. എന്നാല്‍ ഠാണാ ജംഗ്ഷന് മുതല്‍ പൂതംകുളം വരെ റോഡ് പൂര്‍ണമായും പൊളിച്ചതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
നഗര ജീവിതം നരക തുല്യമായ അവസ്ഥയിലാണ്. റോഡു പണി ആരംഭിച്ചതോടെ വ്യാപാരികളില്‍ പലരും കടകള്‍ പൂട്ടി. വാടകയും തൊഴിലാളികള്‍ക്ക് നല്കുന്ന ശമ്പളവും നല്കാനാവാത്ത അവസ്ഥയിലായതോടെയാണ് കടകള്‍ പൂട്ടിയത്. പോരാത്തതിന് രൂക്ഷമായ പൊടിശല്യവും. ഇത് കച്ചവട സാധനങ്ങളുടെ ഗുണനിലവാരത്തെ ഏറെ ബാധിച്ചു. ക്രിസ്മസ് പിണ്ടിപ്പെരുന്നാള് വിപണിയില്‍ നേട്ടമുണ്ടാക്കാനാകാതെയാണ് വ്യാപാരികള്‍. പ്രതിഷേധം ഉയര്‍ന്നതോടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കത്തീഡ്രലിനു മുന്നിലെ കാനയില്‍ മണ്ണിട്ട് നികത്തുകയായിരുന്നു. കാനകളില്‍ സ്ലാബിടാന്‍ കഴിയാത്തതിനാലാണ് ടോറസ് ലോറികളില്‍ ഇന്നലെ മണ്ണിട്ട് നികത്തിയത്.
ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്നും തെക്കോട്ടും ഠാണാ ജംഗ്ഷനിലെയും കാനകള്‍ ഇപ്പോഴും സ്ലാബില്ലാതെ തുറന്നു കിടക്കുകയാണ്. ഇവിടെ ഇപ്പോഴും അപകടാവസ്ഥ തുടരുകയാണ്. കച്ചവടം സ്തംഭിച്ചതിലുള്ള വിഷമത്തിലാണ് വ്യാപാരികള്‍. 17 മീറ്ററിലുള്ള റോഡായതുകൊണ്ട് ഒരു ഭാഗത്ത് കോണ്ക്രീറ്റിടുമ്പോള് മറുഭാഗത്തുകൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തുടരാവുന്നതാണ്. ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍നിന്നുള്ള വാഹനങ്ങള്‍ ചന്തക്കുന്നിലേക്ക് വരാത്തതിനാല്‍ ഈ മേഖലയില്‍ കച്ചവടം വളരെ കുറവാണ്. അടച്ചുകെട്ടി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഉത്സവങ്ങളും തിരുനാള്‍ ആഘോഷങ്ങളും നടക്കുന്ന സമയത്ത് റോഡ് പൂര്‍ണമായും അടച്ചുകെട്ടി നടത്തുന്ന നിര്‍മാണം ജനദ്രാഹപരമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
വികസനത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍, ദീര്‍ഘവീക്ഷണമില്ലാതെ ജനങ്ങളെ ദുരിതത്തില്‍ ആക്കുന്ന നിര്‍മാണം അവസാനിപ്പിച്ച് റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി രംഗത്ത് വരുമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ഹഖ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് എന്നിവര്‍ അറിയിച്ചു.
ജനജീവിതം ദുസ്സഹമാക്കി, സോമന് ചിറ്റേത്ത് (പ്രസിഡന്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്)
നഗരത്തില്‍ ജീവിക്കുന്നവര്‍ക്കും എത്തിച്ചേരുന്നവര്‍ക്കും ദുരിതങ്ങളാണ് ഇപ്പോള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ക്കു പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇരിങ്ങാലക്കുടയുടെ വ്യാപാര മേഖല അപ്പാടെ തകര്‍ത്തു. പിണ്ടിപ്പെരുന്നാളിന്റെ ദിവസവും മറ്റും അറിയാവുന്നവരാണ് അധികൃതര്‍. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ സംഭവിച്ചിട്ടുണ്ട്്. ഠാണാ ജംഗ്ഷനില്‍ ഏതു തരത്തിലുള്ള അപകടവും ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിിലാണ്. അപകടം സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള അമ്പെഴുന്നള്ളിപ്പിന് തടസം ഉണ്ടാകാതിരിക്കാന്‍ മന്ത്രി ഡോ. ആര്. ബിന്ദുവും മറ്റു അധികൃതരും അടിയന്തിരായി ഇടപെടണം.

ആഘോഷങ്ങള്‍ക്ക് തടസം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരം, സാബു കൂനന്‍ (പ്രസിഡന്റ്, കത്തീഡ്രല്‍ എകെസിസി)
പിണ്ടിപ്പെരുന്നാളിന് മുന്‍കാലങ്ങളിലേതുപോലുള്ള ആസ്വാദനം ഇല്ലാതാക്കിയത് ഏറെ പ്രതിഷേധാത്മകമാണ്. ഇരിങ്ങാലക്കുടയിലെ നാനാജാതി മതസ്ഥര്‍ ഒരുപോലെ ആഘോഷിക്കുന്ന പിണ്ടിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന നടപടിയാണ് അധികൃതരില്‍ നിന്നുണ്ടായത്. റോഡ് വികസനത്തിന്റെ ഭാഗമായി നടക്കുന്ന കാനയുടെ നിര്‍മാണം പിണ്ടിപ്പെരുന്നാളിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പള്ളിയുടെ മുന്‍വശത്ത് ആരംഭിച്ചതുതന്നെ. കാട്ടുങ്ങചിറ, കോമ്പാറ അമ്പെഴുന്നള്ളിപ്പുകളുടെ സുഗമമായ നടത്തിപ്പിന് അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.

വ്യാപാരികള്‍ ദുരിതത്തില്‍- എിന് വെള്ളാനിക്കാരന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി)
വര്‍ഷങ്ങളായിട്ടുള്ള ഇരിങ്ങാലക്കുടക്കാരുടെ സ്വപ്നമാണ് ഠാണാ ചന്തക്കുന്ന് വികസനം. വികസനത്തിന് വ്യാപാരികള്‍ എതിരല്ല എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍, പിണ്ടിപ്പെരുന്നാള് സമയങ്ങളില്‍ ഠാണാ ചന്തക്കുന്ന് ഭാഗത്തുള്ള വ്യാപാരികള്‍ക്ക് കച്ചവടം കിട്ടുന്ന സമയമാണ്. ഈ സമയങ്ങളില്‍ കാന നിര്‍മാണമായി ബന്ധപ്പെട്ട് പൂതംകുളം മുതല്‍ ഠാണാ വരെയുള്ള ഭാഗത്തെ റോഡ് അടച്ചിട്ടിരിക്കുന്നത് ആ ഭാഗത്തെ കച്ചവടക്കാരെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. അവിടെ വരുന്ന 70 ശതമാനം കടക്കാരും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാക്കി വരുന്ന 30 ശതമാനം കടക്കാരും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തിന് കൊടികയറി
കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയ്ക്ക് കൊടികയറി
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. തിരുനാള്‍ ഇന്നും നാളെയും