സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി അവാര്‍ഡ് ക്രൈസ്റ്റ് കോളജിന്
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭിന്നശേഷി അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭിന്നശേഷി അവാര്‍ഡ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
കോളജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭിന്നശേഷി അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. കോളജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നല്കുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്കാരത്തിനാണ് ക്രൈസ്റ്റ് കോളജ് അര്‍ഹമായത്.
തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എട്ട് വര്‍ഷമായി തുടര്‍ച്ചയായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സവിഷ്ക്കാര എന്ന പേരില്‍ നടത്തിവരുന്ന കലാമേളയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുക്കുകയും വിദ്യാര്‍ത്ഥികള്‍ കാലപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്.
സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്. സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദര്‍ശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അതിലേറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണര്‍വ് പ്രൊജക്റ്റ്, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു. ക്രൈസ്റ്റ് കോളേജിലെ എന്‍. എസ്. എസ്, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മെന്റ് എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ കോളേജിന് ഈ അവാര്‍ഡ് ലഭിക്കുന്നതില്‍ നിര്‍ണായകമായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
പിഞ്ചു കുഞ്ഞിന്റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
അര്‍ദ്ധരാത്രിയില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ചാമക്കുന്ന് ജംക്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
സിബിഐ ചമഞ്ഞ് ഒന്നേ മുക്കാല്‍ കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; രണ്ട് പ്രതികള്‍ കൂടി റിമാന്റിലേക്ക്