സേഫ് ഓട്ടോ- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി തൃശ്ശൂര്‍ റൂറല്‍ പോലീസ്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സേഫ് ഓട്ടോ പരിശീലന പരിപാടി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ജെന്‍ഡര്‍ ബോധം വളര്‍ത്തുന്നതിനുമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സേഫ് ഓട്ടോ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ എന്നതിന്റെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വെറും വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല പല സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തില്‍ അവര്‍ വിശ്വാസത്തിന്റെ മുഖമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൃശൂര്‍ റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ ആര്‍മി ഡേയുടെ ഭാഗമായി ജന്‍ ഗണ മന് 2.0 എന്ന എന്‍സിസി എക്സ്പോസംഘടിപ്പിച്ചു
10വര്‍ഷത്തെ ജന വിരുദ്ധ ഇടതുസര്‍ക്കാര്‍ ഭരണം ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അവസാനിക്കും – അഡ്വ. തോമസ്സ് ഉണ്ണിയാടന്
വടക്കുംകര സെന്റ് ആന്റണീസ് ഇടവകയില്‍ തിരുനാള്‍
ഒമ്പത് വയസുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും
കള്ളുഷാപ്പുകള്‍ പൂട്ടിയതില്‍ പ്രതിഷേധം
ഇന്ത്യ ലോയേഴ്സ് കോണ്‍ഗ്രസ് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു