സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസുദേന്തി വാഴ്ചയിലൂടെ സമാഹരിച്ച തുക ജീവകാരുണ്യ പദ്ധതിക്കായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനു പ്രസുദേന്തി കണ്‍വീനര്‍ ജോസ് മംഗലത്തു പറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് വെട്ടിയാടന്‍ എന്നിവര്‍ ചേര്‍ന്നു കൈമാറുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്. ജീവന് പകുത്തു നല്കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി 13 ലക്ഷത്തോളം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച 12,23,000 രൂപ ദിവ്യബലി മധ്യേ ബിഷപ്പിനു കൈമാറി. പ്രസുന്തേദി വാഴ്ചയിലൂടെ 1223 പേര് 1000 രൂപ വീതം നല്കി സമാഹരിച്ച 12,23,000 രൂപ രൂപ തുക പ്രസുദേന്തി കണ്‍വീനര്‍ ജോസ് മംഗലത്തു പറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് വെട്ടിയാടന്‍ എന്നിവര്‍ ചേര്‍ന്നു ബിഷപ്പിനു കൈമാറി.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോ. കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍സന്നിഹിതരായിരുന്നു. കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സാ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുകകള്‍ വിനിയോഗിക്കുക. ഈ വര്‍ഷം ഒന്നര കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തീഡ്രല്‍ ഇടവക സമൂഹം ചിലവഴിക്കുക.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍