മുംബൈയില് ബിജെപിയെ തോല്പ്പിച്ച് ഇരിങ്ങാലക്കുടക്കാരന്; ധാരാവിയിലെ 185-ാം വാര്ഡില് തുടര്വിജയവുമായി ജഗദീഷ് തൈവളപ്പില്
ജഗദീഷ് തൈവളപ്പില്
ഇരിങ്ങാലക്കുട: മുംബൈ കോര്പ്പറേഷന് തെരഞ്ഞെടുപ്പില് ഏഷ്യയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ ധാരാവിയില്, 185-ാം വാര്ഡില്നിന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവായ ഇരിങ്ങാലക്കുടസ്വദേശി ജഗദീഷ് തൈവളപ്പില് വീണ്ടും തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് വിജയം. പാര്ട്ടി പിളര്ന്നപ്പോള് ഉദ്ധവ് താക്കറെയോടൊപ്പം ഉറച്ചുനിന്ന ജഗദീഷ് തൈവളപ്പില്, കോവിഡ് കാലഘട്ടത്തില് ധാരാവിയില് നടത്തിയ വ്യാപകമായ ജനകീയസേവന പ്രവര്ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയിലെ തന്റെ ഊര്ജമെന്ന് വ്യക്തമാക്കുന്നു.

ദുരിതസമയങ്ങളില് പ്രദേശവാസികളുടെ ഒപ്പം ഉറച്ചുനിന്ന നേതാവെന്നനിലയില് അദ്ദേഹത്തിന് വലിയ ജനപിന്തുണയായിരുന്നു. ശിവസേന ഉദ്ധവ് വിഭാഗത്തോടുള്ള വിശ്വാസ്യതയും രാഷ്ട്രീയസ്ഥിരതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന പ്രധാനഘടകങ്ങളാണ്. കഴിഞ്ഞ 40 വര്ഷത്തിലധികമായി മുംബൈയില് സ്ഥിരതാമസമുള്ള ജഗദീഷ്, കോര്പ്പറേറ്റര് എന്ന നിലയില് അടിസ്ഥാന സൗകര്യവികസനം, സാമൂഹിക ഇടപെടലുകള്, പൊതുജനപ്രശ്നങ്ങളില് സജീവ ഇടപെടല് എന്നിവയിലൂടെ മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചത്.
2017-ല് നടന്ന കോര്പ്പറേഷന് തിരഞ്ഞെടുപ്പില് ശിവസേന പ്രതിനിധിയായി ധാരാവി ഡിവിഷനില്നിന്ന് ജഗദീഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോര്പ്പറേഷന് ചെയര്മാനായി ചുമതലയുണ്ടായിരുന്നു. 2017ല് ശിവസേനയുടെ സ്ഥാനാര്ഥിയായി ബി.എം.സിലേക്ക് മത്സരിച്ചപ്പോള് 680 വോട്ടുകള്ക്കായിരുന്നു വിജയം. ഇത്തവണ 3700 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.

26 ശതമാനം ദക്ഷിണേന്ത്യന് വോട്ടര്മാരും 23 ശതമാനം മറാത്തി വോട്ടര്മാരും 16 ശതമാനം ഉത്തരേന്ത്യന്, മുസ്ലിം വോട്ടര്മാരും 15 ശതമാനം ഗുജറാത്തി വോട്ടര്മാരുമുള്ള വാര്ഡാണിത്. ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് 40 വര്ഷം മുന്പാണു ജീവിതം കെട്ടിപ്പടുക്കാന് തൊഴില് തേടി മുംബൈയിലെത്തിയത്. ജീവിതം പച്ചപിടിച്ചപ്പോള് സുഹൃത്തുക്കളുടെ താല്പര്യത്തിന് വഴങ്ങിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. മൂന്നു പതിറ്റാണ്ടായി സാമൂഹിക-രാഷ്ട്രീയ രംഗത്തു സജീവമാണ്. തുളസിയാണ് ജഗദീഷിന്റെ ഭാര്യ. മകന് – ആനന്ദ്.


വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില് തിരുനാള് ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില് തിരുനാള് ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര് പോളി കണ്ണൂക്കാടന്
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില് ക്രിസ്മസ്- പുതുവര്ഷ ആഘോഷങ്ങള് സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില് തിരുനാള് ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില് തിരുനാള് ഇന്നും നാളെയും