ഇരിങ്ങാലക്കുട പൂതംകുളം – ചന്തക്കുന്ന് റോഡ് നാലുവരിപ്പാത വികസനം
നാലുവരിയായി വികസിപ്പിക്കുന്ന പൂതംകുളം - ചന്തക്കുന്ന് റോഡ്.
സാമ്പത്തിക സഹായം : ജര്‍മന്‍ ബാങ്ക് പിന്മാറി
പണികള്‍ക്കുള്ള തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട പൂതംകുളം മുതല്‍ ചന്തക്കുന്ന് വരെ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതില്‍നിന്ന് ജര്‍മന്‍ ബാങ്ക് പിന്മാറി. ഈ ഭാഗം നാലുവരിയാക്കി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍അംഗീകാരം നല്‍കിയെങ്കിലും അംഗീകരിച്ച ഡിപിആറില്‍ വ്യത്യാസം വന്നതുമൂലം സാമ്പത്തിക സഹായം നല്കാന് കഴിയില്ലെന്നറിയിച്ചാണ് ജര്‍മന്‍ ബാങ്ക് പിന്മാറിയത്.
റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാത നിലവില്‍ രണ്ടുവരിയിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇതിന്റെ പണികള്‍ പല ഭാഗത്തായി പുരോഗമിക്കുകയാണ്. എന്നാല്‍ ഇരിങ്ങാലക്കുട നഗരത്തില്‍ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെയുള്ള ഭാഗം 17 മീറ്റര്‍ വീതിയില്‍ നാലുവരിയായി നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇതിനായി ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി കെഎസ്ടിപി റോഡ് വികസനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. നാലുവരിയില്‍ റോഡ് നിര്‍മിക്കുമ്പോള്‍ കൂടുതല്‍ തുക ആവശ്യമുള്ള തിനാല്‍ കെഎസ്ടിപി പുതിയ പദ്ധതി സര്‍ക്കാരിനും ബാങ്കിനും സമര്‍പ്പിച്ചിരുന്നു.
പുതുക്കിയ ഡിപിആറിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും മറ്റ് ഭാഗങ്ങളില്‍ രണ്ടുവരിപ്പാതയില്‍ റോഡ് നിര് മിക്കുമ്പോള്‍ ഈ ഭാഗം മാത്രം നാലുവരിപ്പാതയാക്കുന്നതിനുള്ള ഡിപിആര്‍ ജര്‍മന്‍ ബാങ്ക് നിരാകരിക്കുകയായിരുന്നു. ജര്‍മന്‍ ബാങ്ക് പിന്മാറിയതോ ടെ റോഡ് നിര്‍മാണത്തിന് തടസമുണ്ടാകാതിരിക്കാന്‍ 800 മീറ്റര്‍ നീളത്തിലുള്ള ഈ ഭാഗത്തെ പ്രവൃത്തിയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് അനുവദിച്ചതോടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് കെഎസ്ടിപി അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മത സൗഹാര്ദസമ്മേളന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരി തെളിയിക്കുന്നു
വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, വന്‍ ഭക്തജന പ്രവാഹം തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം
സൗഹാര്‍ദ സന്ദേശം നല്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്റെ നേതൃത്വത്തില്‍ സഞ്ജീവനം: ആരോഗ്യസദസുകള്ക്ക് തുടക്കമായി
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ കാവുകളെക്കുറിച്ചുള്ള ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് വാര്‍ഷിക ആഘോഷിച്ചു