സിബിഐ ചമഞ്ഞ് ഒന്നേ മുക്കാല്‍ കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; രണ്ട് പ്രതികള്‍ കൂടി റിമാന്റിലേക്ക്
പി.നവീന്‍കുമാര്‍, കൈലാഷ് ബാബു.
ഇരിങ്ങാലക്കുട: സിബിഐ ചമഞ്ഞ് ഒന്നേ മുക്കാല്‍ കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് രണ്ട് പ്രതികള്‍ അറസ്റ്റില്‍. വളുത്തൂര് സ്വദേശിയില്‍ നിന്ന് 1,7300000 (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിനാണ് അറസ്റ്റ്. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ തെന്‍ട്രല്‍ നഗറില്‍ താമസിക്കുന്ന പി.നവീന്‍കുമാര്‍ (35), ചിന്നമെട്ടുപ്പാളയം ശരവണമ്പട്ടിയില് താമസിക്കുന്ന കൈലാഷ് ബാബു (35) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരനെ ഫോണില്‍ വിളിച്ച് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനില്‍ നിന്നും പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.
നവീന്‍കുമാര്‍, കൈലാഷ് ബാബു എന്നിവര്‍ ചേര്‍ന്ന് കൊയമ്പത്തൂര് സ്വദേശിയായ വെങ്കിടേഷ് പാണ്ടി എന്നയാളുടെ സ്ഥാപനം വാങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെങ്കിടേഷ് പാണ്ടിയെ കല്‍ക്കത്തയിലേക്ക് കൂട്ടിക്കൊണ്ട് പോയി ഒരു ഹോട്ടലില്‍ താമസിപ്പിച്ചിരുന്നു. തുടര്‍ന്ന് വെങ്കിടേഷ് പാണ്ടിയുടെ സിംകാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഐ ഡി, പാസ്വേര്ഡ്, ജി മെയില്‍ പാസ് വേര്‍ഡ് എന്നിവ ടെസ്റ്റ് റണ്‍ നടത്തുവാനാണെന്ന് പറഞ്ഞ് നവീന്‍കുമാര്‍, കൈലാഷ് ബാബു എന്നിവര്‍ കൈവശപ്പെടുത്തിയിരുന്നു.
വെങ്കിടേഷ് പാണ്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ ഉള്‍പ്പെട്ട 80,00000 (എണ്‍പത് ലക്ഷം) ട്രാന്‍സ്ഫര്‍ ചെയ്ത് ഈ തുക നവീന്‍കുമാര്‍, കൈലാഷ് ബാബു എന്നിവര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവീന്‍കുമാറിനെയും കൈലാഷ് ബാബുവിനെയും ഈ കേസില്‍ പ്രതി ചേര്‍ത്തത്. നവീന്‍കുമാറും കൈലാഷ് ബാബുവും ചേര്‍ന്ന് വെങ്കിടേഷ് പാണ്ടിയുടെ ബാങ്ക് അക്കൗണ്ടിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
ഈ സംഭവത്തിന് തമിഴ്നാട് തിരുപ്പൂര്‍ ജില്ലാ സൈബര്‍ സ്റ്റേഷനില്‍ എടുത്ത കേസില്‍ അറസ്റ്റിലായി തമിഴ്നാട് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന നവീന്‍കുമാറിനെയും കൈലാഷ് ബാബുവിനെയും കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സറ്റേഷന് എസ് ഐ ആല്‍ബി തോമസ് വര്‍ക്കി, ജി എസ് ഐ മാരായ സുജിത്ത് കുമാര്‍, ഗ്ളാഡിന്‍ ഫ്രാന്‍സിസ്, ജി എസ് സി പി ഒ ഗിരീഷ്കുമാര്‍, സി പി ഒ ശ്രീയേഷ്, ഡ്രൈവര്‍ സി പി ഒ അനന്തുമോന് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
പിഞ്ചു കുഞ്ഞിന്റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
അര്‍ദ്ധരാത്രിയില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ചാമക്കുന്ന് ജംക്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
കഥകളി സംഗീതജ്ഞന് ഹൈദരലി അനുസ്മരണം