ഒമ്പത് വയസുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും
പ്രതി മണികണഠന് (57).
ഇരിങ്ങാലക്കുട: ഒമ്പത് വയസു പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് ആറ് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. നാട്ടിക സ്വദേശിയായ പുറക്കാംപ്പുള്ളി മണികണഠന് (57) നെയാണ് കോടതി ശിക്ഷിച്ചത്.
2023 മെയ് മാസം മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലും ആണ്‍കുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസാണിത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. വലപ്പാട് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ. സലീം ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവിനും 50000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ നാല ്മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം