ക്രൈസ്റ്റ് കോളജില്‍ ആര്‍മി ഡേയുടെ ഭാഗമായി ജന്‍ ഗണ മന് 2.0 എന്ന എന്‍സിസി എക്സ്പോസംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് എന്‍.സി.സി. യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍മി ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ജന്‍ ഗണ മന് 2.0 എന്ന എന്‍.സി.സി. എക്സ്പോ.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍മി ഡേയുടെ ഭാഗമായി ജന്‍ ഗണ മന് 2.0 എന്ന എന്‍.സി.സി. എക്സ്പോ കോളജ് ക്യാമ്പസില്‍ സംഘടിപ്പിച്ചു. രാജ്യരക്ഷ, ഇന്ത്യന്‍ സായുധ സേന, എന്‍സിസി പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യം. 23 (കെ) ബറ്റാലിയന് എന്‍സിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ സുനില്‍ നായര്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ ഡോ. ജോളി ആന്‍ഡ്രൂസ് സന്ദേശം നല്കി. എക്സ്പോയിലെ പ്രധാന ആകര്‍ഷണം എന്‍.സി.സി. കേഡറ്റുകള്‍ തയ്യാറാക്കിയ ചെറുമോഡലുകളായിരുന്നു. ഇന്ത്യന്‍ സേന, നാവികസേന, വ്യോമസേന എന്നിവയെ ആസ്പദമാക്കിയ മോഡലുകള്‍ക്കൊപ്പം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളും തന്ത്രപ്രധാന പ്രവര്‍ത്തനങ്ങളുമാണ് അവതരിപ്പിച്ചത്. എന്‍.സി.സി. പരിശീലനം, ക്യാമ്പുകള്‍, ഘടന എന്നിവ വ്യക്തമാക്കുന്ന മോഡലുകളും പ്രദര്‍ശിപ്പിച്ചു. അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ലഫ്റ്റനന്റ് ഡോ. ഫ്രാങ്കോ ടി ഫ്രാന്‍സിസിന്റെ മേല്‍നോട്ടത്തിലും സീനിയര്‍ കേഡറ്റ് ശബരിനാഥ് ജയന്റെ നേതൃത്വത്തിലുമായിരുന്നു പരിപാടി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി