വെള്ളാനിയിലെ സ്നേഹക്കൂട്ടായ്മയുടെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളാനിയിലെ സ്നേഹക്കൂട്ടായ്മയുടെ ഓഫീസ് കെട്ടിടം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം: വെള്ളാനിയിലെ സ്നേഹക്കൂട്ടായ്മയുടെ ഓഫീസ് കെട്ടിടം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ അംഗമായ വി.എന്‍. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സത്യവതി കാരേക്കാട്ട് സംഭാവന ചെയ്ത നാലുസെന്റ് സ്ഥലത്താണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കൂ ട്ടായ്മയുടെ പ്രസിഡന്റ് ചന്ദ്രന് നന്തിക്കല്‍ അധ്യക്ഷത വഹിച്ചു. തച്ചറാട്ടില്‍ സത്യവതി ഗംഗാധരന് കൂട്ടായ്മയിലെ അംഗങ്ങളായ രണ്ടുപേര്‍ക്ക് വീട് വയ്ക്കുന്നതിന് സംഭാവനയായി നല്കിയ മൂന്ന് സെന്റ് വീതമുള്ള സ്ഥലങ്ങളുടെ ഭൂരേഖകള്‍ മന്ത്രി കൈമാറി.
വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ഇന്നസെന്റ് സോണറ്റ് സമ്മാനദാനം നിര്‍വഹിച്ചു. സ്ഥലം സംഭാവന നല്കിയ സത്യവതി കൃഷ്ണന്‍കുട്ടി, സത്യവതി ഗംഗാധരന് എന്നിവരടക്കമുള്ളവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി.കെ. സുധീഷ്, കെ.കെ. ശിവന്‍കുട്ടി, അജയന് തറയില്‍, ഗിരീഷ് നന്തിക്കല്‍, ഹരിദാസ് പട്ടത്ത്, സുനില്‍ പട്ടത്ത്, മണികണ്ഠന് മനം പിലാക്കല്‍, ജോജോ വെള്ളാനിക്കാരന്‍, അശോകന് നെല്ലിപ്പറമ്പില്‍, ഉഷ ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി