കള്ളുഷാപ്പുകള്‍ പൂട്ടിയതില്‍ പ്രതിഷേധം
ചെത്തുമദ്യവ്യവസായ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റേഞ്ചിലെ കള്ളുഷാപ്പുകള്‍ പൂട്ടിയ ലൈസന്‍സികളുടെ നടപടിക്കെതിരേ ചെത്തുമദ്യവ്യവസായ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്ന് തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ആവ ശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് യൂണിയന് ജില്ലാ സെ ക്രട്ടറി എം.ബി. സുധീഷ് അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയന് നേതാക്കളായ വി.എ. അനീഷ്, കെ.എസ്. രാധാകൃഷ്ണന്, വി.എ. മനോജ് കുമാര്‍, പി.വി. രാമദാസ്, കെ.വി. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കെ.ഡി. സുനില്‍കു മാര്‍, കെ.എ. മനോജ്, ബിജു ഉറു മീസ്, ഇ.ജെ. രാജേഷ്, എ.വി. രാജ്കുമാര്, വി.എസ്. ഷാജന് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി