കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലത്തില്‍ തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍ നിര്‍വഹിക്കുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലത്തില്‍ തിരുനാളിന് കൊടികയറി. വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍ കൊടിയേറ്റം നിര്‍വഹിച്ചു. 23 ന് വൈകിട്ട് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. 24 ന് രാവിലെ 6.30 ന് ദിവ്യബലി, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവക്കല് എന്നിവ നടക്കും. രാത്രി 10.30 ന് അമ്പ് പ്രദക്ഷിണങ്ങള്‍ ദേവാലയത്തില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ 25 ന് രാവിലെ 6.30 ന്, 10 ന് ദിവ്യബലി. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിനോ ജോണി മാളക്കാരന്‍ തിരുനാള്‍ നന്ദേശം നര്‍കും. ഉച്ചതിരിഞ്ഞ് 4.30 ന് അമ്പ് പ്രദക്ഷിണം ആരംഭിച്ച് വൈകിട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. 26 ന് രാവിലെ 6.30 ന് പരേതര്‍ക്കുള്ള അനുസ്മരണ ദിവ്യബലി നടക്കും. തുടര്‍ന്ന് ഒപ്പീസ്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍, കൈക്കാരന്‍ന്മാരായ ലൂയിസ് തരകന്, സിജോ ആന്റണി താണിശ്ശേരിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജിനീഷ് പലിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി