0480 തിയ്യറ്റര്‍ ഫെസ്റ്റി വെല്ലിന് തുടക്കമായി
0480 കലാ സാംസ്കാരിക സംഘടനയുടെ ഐ ഇന്റര്‍ നാഷണല്‍ തിയ്യറ്റര്‍ ഫെസ്റ്റിവെലിന്റെ ഉദ്ഘാനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: 0480 കലാ സാംസ്കാരിക സംഘടനയുടെ ഐ ഇന്റര്‍ നാഷണല്‍ തിയ്യറ്റര്‍ ഫെസ്റ്റിവെല്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാനം ചെയ്തു. പ്രൊഫ.വി.കെ. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു.സത്യന് അന്തിക്കാട്, പ്രിയനന്ദനന്,ജൂനിയര്‍ ഇന്നസെന്റ്, സോണിയ ഗിരി, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. വൈഗ കെ. സജീവ്, അജിത് നാരായണന്.ആര്. എന്നിവരെ ആദരിച്ചു. യു. പ്രദീപ് മേനോന് സ്വാഗതവും എ.എന്‍. രാജന് നന്ദിയും പറഞ്ഞു.ആദ്യദിനത്തില്‍ ടൗണ്‍ ഹാളിനുള്ളിലും പുറത്തെ വേദിയിലുമായി തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്ക് മുന്പില് മൂകനര്‍ത്തകന്‍, മാടന് മോക്ഷം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.
കഥകളികളരിയിലെ ഭീമനെന്ന കഥാപാത്രവുമായിതാദാതമ്യം പ്രാപിച്ചു ജീവിതത്തില്‍ പരാജിതനായ നായകന്റെ സ്നേഹനിര്‍ഭരവും സംഘര്‍ഷ ഭരിതവുമായ അവസ്ഥകളെ അതി മനോഹരമായാണ് കേന്ദ്രകഥാപാത്രമായി കൃഷ്ണനുണ്ണി പള്ളിപ്പാട്ട് അവതരിപ്പിച്ചത്. ജയന്തി രാഘവന്, അപര്‍ണ്ണ , രജിത്കുമാര്‍, തങ്കപ്പന് മാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു ഇരുപതില്‍പ്പരം അഭിനേതാക്കള്‍ അണിനിരന്ന ദൃശ്യ വിരുന്നായിരുന്നു മൂകനര്‍ത്തകന്‍ നാടകം.ശശിധരന് നടുവിലാണ് സംവിധാനം.
ടൗണ്‍ ഹാളിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയായിലായിരുന്നു ജോബ് മഠത്തില്‍ സംവിധാനം ചെയ്ത മാടന് മോക്ഷം. നാടകം അരങ്ങേറിയത്. പ്രമോദ് വെളിയന്നൂര്‍, തകഴി ജയചന്ദ്രന് തുടങ്ങിയ അഭിനേതാക്കള്‍ മാടന് മോക്ഷത്തെ ഗംഭീരമാക്കി. വര്‍ത്തമാനകാലത്തെ സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങളും ആദിവാസി ജീവിതങ്ങളുടെ കുലദൈവവിശ്വാസവും സവര്‍ണ്ണ മേധാവിത്വത്തിന്റെ ചൂഷണ ദൈവസങ്കല്പങ്ങളെയും പ്രതിപാദിക്കുന്ന നാടകം എന്തു കൊണ്ടും വ്യത്യസ്ഥമായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നല്കിയ തുക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നല്കി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി
ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലകുടയില്‍ സംഘടിപ്പിച്ചു