ഇരിങ്ങാലക്കുട മുന് നഗരസഭ ചെയര്മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്ജ് (90) അന്തരിച്ചു
അഡ്വ. എ.പി. ജോര്ജ്.
ഇരിങ്ങാലക്കുട: മുന് നഗരസഭ ചെയര്മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന തെക്കേ അങ്ങാടി കുറ്റിക്കാട്ട് അക്കരക്കാരന് വീട്ടില് അഡ്വ.എ.പി. ജോര്ജ് (90) അന്തരിച്ചു. കെഎസ്ഇ കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാന് പിടിച്ച് ഏറ്റവും ഒടുവിലായി വിരമിച്ച സ്ഥാപക ഡയറക്ടര്മാരിലൊരാളാണ്. 1994 മുതല് കെഎസ്ഇ കമ്പനിയുടെ ഡയറക്ടര് ആന്ഡ് ലീഗല് അഡൈ്വസറായും 2015 മുതല് എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതല് 2021 വരെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
എറണാകുളം ലോ കോളജ് യൂണിയന് ചെയര്മാന്, സ്വതന്ത്ര വിദ്യാര്ഥി സംഘടന സംസ്ഥാന സെക്രട്ടറി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സ്ഥാപകാംഗങ്ങളില് ഒരാള്, 17 വര്ഷക്കാലം ഇരിങ്ങാലക്കുട മുനിസിപ്പല് കൗണ്സിലര്, 1972 1979 കാലഘട്ടത്തില് ഇരിങ്ങാലക്കുട മുനിസിപ്പല് ചെയര്മാന് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുള്ള അഡ്വ. എ.പി. ജോര്ജ്, 1980ല് നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്.
നീണ്ട 54 വര്ഷം അഭിഭാഷക വൃത്തിയില് സേവനം ചെയ്തു. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില് നടക്കും. ഭാര്യ: ത്രേസ്യാമ്മ (ഞാറയ്ക്കല് മേനാച്ചേരി കുടുംബാംഗമാണ്) മക്കള്: ഡോണി (ഹോള്ടൈം ഡയറക്ടര്, കെഎസ്ഇ ലിമിറ്റഡ്, ഇരിങ്ങാലക്കുട), റീന (അമേരിക്ക), ടീന (ചാലക്കുടി), ആന്റണി (ടിസിഎസ്, ചെന്നൈ). മരുമക്കള്: മീര, ജോര്ജ് തേറാട്ടില് (അമേരിക്ക), പ്രിന്സ് പാനികുളം (ചാലക്കുടി), സുജ (ചെന്നൈ).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള് ടൂര്ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്
ക്രൈസ്റ്റ് കോളജില് ദ്വിദിന അന്താരാഷ്ട്ര കായികശാസ്ത്ര സമ്മേളനം
ചാവറ ഫാമിലി ക്വിസ് 2കെ26
ഫാ. ജോസ് ചുങ്കന് കലാലയരത്ന പുരസ്കാരം സമ്മാനിച്ചു
ക്ഷമയും സ്നേഹവും ത്യാഗവുമാണ് ധര്മത്തിന്റെ അടിസ്ഥാനം, ആചാര്യ എം.ആര്. രാജേഷ്
ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജില് മാനേജ്മെന്റ് ഫെസ്റ്റ്