അങ്കണവാടി ടീച്ചര്‍ക്ക് ഹൃദയസ്പര്‍ശിയായ യാത്രയയപ്പ്
കൊമ്പൊടിഞ്ഞാമാക്കല്‍ പത്താം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക അല്‍ഫോന്‍സ ടീച്ചര്‍ക്ക് നല്കിയ യാത്രയയപ്പ് ചടങ്ങ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
താഴേക്കാട്: ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ പത്താം നമ്പര്‍ അങ്കണവാടിയിലെ അധ്യാപികയായിരുന്ന അല്‍ഫോന്‍സ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് ഉദ്ഘാടനം ചെയ്തു. ശുഭം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. ധര്മ്മരാജന് ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു.
ആളൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ സന്തോഷ് ടീച്ചറെ ആദരിച്ചു. പതിനഞ്ചാം വാര്‍ഡ് അംഗം അഡ്വ. ആന്റു സമ്മാനദാനം നിര്‍വഹിച്ചു. മുന്‍ പഞ്ചായത്തംഗം ഷൈനി തിലകന്, ഗോപി കുന്നുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ പി.വൈ. ജോണ്‍ സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം