നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഹരിതോര്‍ജത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടി ഹൈബ്രിഡ് ഗ്രീന്‍ എനര്‍ജി സ്മാര്‍ട്ട് ഡിസ്ട്രിക്ട്
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡലില്‍ ഹൈബ്രിഡ് ഗ്രീന്‍ എനര്‍ജി സ്മാര്‍ട്ട് ഡിസ്ട്രിക്ടുമായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ ഈദന്‍ ജോയിയും ആദിദേവും.

ഇരിങ്ങാലക്കുട: വൈദ്യുതിക്ഷാമത്തിന് സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ശ്രദ്ധേയമായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ സ്റ്റില്‍ മോഡല്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച ഹൈബ്രിഡ് ഗ്രീന്‍ എനര്‍ജി സ്മാര്‍ട്ട് ഡിസ്ട്രിക്ട് എന്ന മാതൃക പുനരുപയോഗ ഊര്‍ജസ്രോതസുകളുടെ സാധ്യതകളും അവയുടെ കാര്യക്ഷമമായ വിതരണ സംവിധാനവുമാണ് പരിചയപ്പെടുത്തുന്നത്. ടൈഡല്‍ പവര്‍ പ്ലാന്റ്, ബയോമാസ് എനര്‍ജി, സോളാര്‍ പവര്‍ പ്ലാന്റ്, ഹൈഡ്രോ ഇലക്ട്രിക് എനര്‍ജി, വിന്‍ഡ് മില്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് മാതൃകയുടെ പ്രധാന സവിശേഷത. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സ്മാര്‍ട്ട് ഗ്രിഡിലെത്തിച്ച് നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ വീടുകളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നു.
അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പാഴാകാതെ സൂക്ഷിക്കുന്നതിന് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാര്‍ബണ്‍ വികിരണം കുറച്ച് പരിസ്ഥിതി മലിനീകരണവും ഓസോണ്‍ പാളിക്കുണ്ടാകുന്ന ആഘാതവും നിയന്ത്രിക്കുകയെന്ന ലക്ഷ്യവും മാതൃക മുന്നോട്ടുവയ്ക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈഡ്രജന്‍ സാങ്കേതികവിദ്യയ്ക്കും ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഈദന്‍ ജോയിയും ആദിദേവുമാണ് മാതൃകയുടെ ശില്‍പ്പികള്‍. ചാലക്കുടി ഉപജില്ലാതല ശാസ്ത്രമേളയില്‍ അവതരിപ്പിച്ച സ്റ്റില്‍ മോഡല്‍ കൂടുതല്‍ സാങ്കേതിക മികവോടെ പരിഷ്കരിച്ചാണ് ഇരുവരും ജില്ലാ മത്സരത്തിനെത്തിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ