കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കാട്ടൂര്‍ പൊഞ്ഞനത്ത് വാടകവീട്ടില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയ 3220 ലിറ്റര്‍ സ്പിരിറ്റ്.

ഇരിങ്ങാലക്കുട: കാട്ടൂര്‍ പൊഞ്ഞനത്ത് ഇരിങ്ങാലക്കുട സര്‍ക്കിള്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊഞ്ഞനം ക്ഷേത്രത്തിന്റെ അടുത്തുള്ള ശ്രീകാളീശ്വരി ഉന്നതിയിലെ വാടക വീട്ടില്‍നിന്നാണ് 92 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ വന്‍ശേഖരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് എക്സൈസ് സിഐ മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇതേ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
വീട്ടുടമസ്ഥന്റെ കയ്യില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കരസ്ഥമാക്കിയാണ് എക്സൈസ് സംഘം വീട്ടില്‍ പ്രവേശിച്ചത്. ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി അനധികൃത വിദേശ മദ്യ നിര്‍മാണം ലക്ഷ്യമാക്കിയാണ് വന്‍തോതില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഒരു മാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥരായ ഫാബിന് പൗലോസ്, എന്‍. ബാബു, സന്തോഷ് ബാബു, അനീഷ് മുഹമ്മദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
കഥകളിയിലെ പച്ചവേഷം പപ്പറ്റായി; ആവണിക്ക് മികവ്