ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശാസ്ത്രസങ്കല്പ്പങ്ങള്ക്ക് സര്‍ഗാത്മകതയുടെ നിറംപകര്‍ന്ന്, നൂതന ആശയങ്ങളും കൗതുകമുണര്‍ത്തുന്ന കണ്ടുപിടിത്തങ്ങളുമായി കുരുന്നുപ്രതിഭകളുടെ വിസ്മയലോകം. ശാസ്ത്രചിന്തകള്‍ക്ക് പ്രായോഗികരൂപം നല്‍കിയും അറിവിനൊപ്പം കരവിരുതും സര്‍ഗശേഷിയും പ്രകടിപ്പിച്ചും വിദ്യാര്‍ഥികള്‍ മാറ്റുരച്ചതോടെ തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് പ്രൗഢമായ തുടക്കം. ശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ തേടിയുള്ള കുട്ടികളുടെ അന്വേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും നവീനാവിഷ്കാരങ്ങള്ക്കും മേള വേദിയൊരുക്കി. നിര്‍മാണപ്രവര്‍ത്തനങ്ങളിലും കരകൗശലവിദ്യകളിലും കുട്ടികള്‍ പ്രകടിപ്പിച്ച മികവ് പ്രവര്ത്തിപരിചയമേളയെ ശ്രദ്ധേയമാക്കി. കൗമാരപ്രതിഭകളുടെ കൈകളില്‍ വിരിഞ്ഞ ഓരോ സൃഷ്ടിയും അവരുടെ സര്‍ഗാത്മകതയുടെയും സാങ്കേതിക മികവിന്റെയും തെളിവായി.
പ്രധാന വേദിയായ സെന്റ് മേരീസ് സ്കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. ഷൈല പതാക ഉയര്‍ത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, ടി.എ. പോള്‍, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, ഡെലി സിജു യോഹന്നാന്, ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിയാട്രിസ് മരിയ, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. റഹീന, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എ. വര്‍ഗീസ്, ഡി.ഇ.ഒ. ഉഷ എം.വി., സ്കൂള്‍ മാനേജര്‍ റവ. ഫാ. ലാസര്‍ കുറ്റിക്കാടന്‍, പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, ഷീജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. ഷൈല സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സജി സി. പോള്‍സണ്‍ നന്ദിയും പറഞ്ഞു.കൗമാരത്തിന്റെ ശാസ്ത്രഭാവനകള്‍ ആകാശത്തോളം ചിറകുവിടര്‍ത്തിയ മേളയില്‍ നാട്ടറിവും ശാസ്ത്രവും ഗണിതവും പ്രവര്‍ത്തിപരിചയവും കൈകോര്‍ത്തു. അറിവിനെ അനുഭവമാക്കിയും ആശയങ്ങളെ ആവിഷ്കാരങ്ങളാക്കിയും മുന്നേറിയ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രാത്സവത്തിന് ഇന്ന് സമാപനമാകും.
തൃശൂര്‍ ഈസ്റ്റ് ഉപജില്ല മുന്നേറുന്നു
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല 306 പോയിന്റുമായി മുന്നില്‍. 280 പോയിന്റുമായി തൃശൂര്‍ വെസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും 273 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. സ്കൂള്‍തലത്തില്‍ 103 പോയിന്റുമായി മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 94 പോയിന്റുമായി ചെന്ത്രാപ്പിന്നി എച്ച്എസ് രണ്ടാം സ്ഥാനത്തും 91 പോയിന്റുമായി ഇരിങ്ങാലക്കുട എല്‍എഫ്സിഎച്ച്എസ് മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
പോയിന്റ് നില
തൃശൂര്‍ ഈസ്റ്റ് ഉപജില്ല 306
തൃശൂര്‍ വെസ്റ്റ് ഉപജില്ല 280
കൊടുങ്ങല്ലൂര്‍ ഉപജില്ല 273
മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് 103
ചെന്ത്രാപ്പിന്നി എച്ച്എസ് 94
ഇരിങ്ങാലക്കുട എല്‍എഫ്സിഎച്ച്എസ് 91
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…