വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
പ്രതി രജീഷ്.
വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: 11 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി. ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. കൊടകര സ്വദേശിയായ കൊല്ലം മാവടി രജീഷ് (44) ആണ് ശിക്ഷിക്കപ്പെട്ടത്. 2018 സെപ്റ്റംബര്‍ മൂന്നിന് രാത്രി മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കൊടകര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 20 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി. പ്രതിഭാഗം ഒരു സാക്ഷിയെയും ഹാജരാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 1,15,000 രൂപ പിഴയൊടുക്കാത്ത പക്ഷം അഞ്ച് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിജീവിതയ്ക്ക് പിഴത്തുക ലഭ്യമാക്കുന്നതിനും മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി. കൊടകര സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എസ്. സൂരജാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊടകര ഇന്‍സ്പെക്ടര്‍മാരായിരുന്ന സുമേഷ്, ടി.എ. യൂനസ്, വി. റോയ് എന്നിവര്‍ അന്വേഷണം നടത്തി. ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്