ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് ടാക്സേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയതല മാനേജ്മെന്റ് ഫെസ്റ്റില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് ടാക്സേഷന്‍ വിഭാഗം ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, എച്ച്.ആര്. കോ ഓര്‍ഡിനേറ്റര്‍ ഷീബ വര്‍ഗീസ്, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ പ്രസി വിശ്വംഭരന്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ഷില്ലര്‍, ടാക്സേഷന്‍ മേധാവി ഡോ. പി.എല്‍. ജോര്‍ജ്ജ്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ റുക്സാന എന്നിവര്‍ സംസാരിച്ചു.
വിവിധ മാനേജ്മെന്റ് അധിഷ്ഠിത മത്സരങ്ങളും പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ആശയവിനിമയശേഷി, നേതൃത്വപാടവം, ടീം വര്‍ക്ക്, തീരുമാനമെടുക്കാനുള്ള കഴിവ്, സര്‍ഗാത്മകത എന്നിവ പരീക്ഷിക്കുന്ന തരത്തിലായിരുന്നു മത്സരങ്ങള്‍. 53 പോയിന്റ് നേടി ക്രൈസ്റ്റ് കോളജ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടന്ന ഫെസ്റ്റ് മാനേജ്മെന്റ് മേഖലയിലെ വിദ്യാര്‍ഥികളുടെ കഴിവുകളും നേതൃത്വപാടവവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്