പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
കാറളം പഞ്ചായത്തിലെ നന്തി കാറളം റോഡരികില്‍ മാലിന്യം തള്ളിയ നിലയില്‍.
കാറളം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിയില്‍നിന്ന് പിഴ ഈടാക്കി പഞ്ചായത്ത്. കാറളം പഞ്ചായത്ത് ഒന്നാംവാര്‍ഡ് നന്തി കാറളം റോഡരികിലാണ് അജൈവ വസ്തുക്കളടങ്ങിയ മാലിന്യം തള്ളിയത്. തദ്ദേശവകുപ്പിന്റെ വാര്‍റൂം പോര്‍ട്ടല്‍ വഴി ലഭിച്ച പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എടത്തിരുത്തി സ്വദേശിയായ വ്യക്തിക്ക് പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തു. പഞ്ചായത്തംഗം കെ.ബി. ഷെമീര്‍, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. വിഷ്ണു എന്നിവരാണ് പരിശോധന നടത്തിയത്.
അന്വേഷണത്തില്‍ എടത്തിരുത്തി സ്വദേശിയായ വ്യക്തി നാളിതുവരെയായി ഹരിതകര്‍മസേനയ്ക്ക് മാലിന്യം നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. തള്ളിയ മാലിന്യം ഇട്ടയാളെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യവും മറ്റ് അവശിഷ്ടങ്ങളും തള്ളുന്നവര്‍ക്കെതിരേ വരുംദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എസ്. വിഷ്ണു അറിയിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും പഞ്ചായത്ത് തീരുമാനിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി