ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് കൃഷിഭവന് പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി നടീല്‍ ഉത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്ത് കൃഷിഭവന് പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി നടീല്‍ ഉത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി. പവിത്രന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, കെ.യു. വിജയന്,
കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൂറ റിയാസ്, കാട്ടൂര്‍ പഞ്ചായത്തംഗങ്ങളായ അംബിക ഷാജി, ജൂലിയസ് ആന്റണി, രാധിക സുരേഷ്, സി.എല്‍. ജോയ്, ജയ്ഹിന്ദ് രാജന്, രശ്മി പ്രമേഷ്, ലിന്‍സി വിന്‍സെന്റ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ടി.വി. ലത, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, കാട്ടൂര്‍ തെക്കുംപാടം പാടശേഖര പ്രധിനിധി എം.കെ. കണ്ണന്, ഇരിങ്ങാലക്കുട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്മാന്, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ.കെ. നിഖില്‍ എന്നിവര്‍ പങ്കെടുത്തു. കാട്ടൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ് സ്വാഗതവും കാട്ടൂര്‍ കൃഷി ഓഫീസര്‍ എന്‍.ടി. രേഷ്മ നന്ദിയും പറഞ്ഞു. ബീറ്റ്റൂട്ട്, ക്യാബേജ്, കോളിഫഌര്‍, തക്കാളി, മുളക്, വെണ്ട, വഴുതന, പയര്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി