എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ സാഹിത്യ ആസ്വാദക കൂട്ടായ്മയായ സാഹിതീയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വൈമാസയോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന് ഭരണസമിതി അംഗവുമായ സുനില്‍ കെ. മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ സാഹിത്യ ആസ്വാദക കൂട്ടായ്മയായ സാഹിതീയത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ചയും അംഗങ്ങളുടെ സാഹിത്യസൃഷ്ടികളുടെ അവതരണവും നടന്നു. ഇരിങ്ങാലക്കുട കിഴക്കുംമുറി കരയോഗത്തില്‍ നടന്ന ദ്വൈമാസയോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന് ഭരണസമിതി അംഗവുമായ സുനില്‍ കെ. മേനോന് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് ഭരണസമിതി അംഗം വിജയന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് ആമുഖപ്രഭാഷണം നടത്തി.
കെ. വേണുഗോപാല്‍, ഇരിങ്ങാലക്കുട ബാബുരാജ്, സതീഷ് മഠത്തില്‍, ദേവൂസ് എന്നിവര്‍ കഥകളും ദേവിക മേനോന്, ഗീതാലക്ഷ്മി, നിത്യകല എസ്. നായര്‍, വിമല ചില്ലായില്‍, ശ്രീപാര്‍വതി എന്നിവര്‍ കവിതകളും അവതരിപ്പിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് രചനകളുടെ അവലോകനം നടത്തി. റാം സി/ഒ ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട്, ഒരിക്കല്‍ എന്നീ കൃതികളെ അരുണ്‍ ഗാന്ധിഗ്രാം പരിചയപ്പെടുത്തി. താലൂക്ക് യൂണിയന് കമ്മിറ്റി അംഗങ്ങളായ നന്ദന് പറമ്പത്ത്, ബിന്ദു ജി. മേനോന്, കെ.ബി. ശ്രീധരന്, യൂണിയന് ഇലക്ട്രറല്‍ റോള്‍ മെമ്പര്‍ കെ.പി. ഹരീഷ് കുമാര്‍, കരയോഗം പ്രസിഡന്റ് കെ. ഭാസി എന്നിവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന് കമ്മിറ്റി അംഗം എന്‍. ഗോവിന്ദന്‍കുട്ടി സ്വാഗതവും കരയോഗം ട്രഷറര്‍ വി. കരുണാകരന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി