പഴയ വസ്ത്രങ്ങള്‍ക്ക് പുതുജീവന്‍; ഗ്രോബാഗില്‍ കൃഷിയൊരുക്കി ശ്രീരഞ്ജിനി
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ ബഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് മത്സരത്തില്‍ പഴയ വസ്ത്രങ്ങള്‍ ഗ്രോബാഗുകളാക്കി വേറിട്ട പരീക്ഷണവുമായി എത്തിയ എ.ആര്. ശ്രീരഞ്ജിനി.

ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ വലിച്ചെറിയേണ്ടവയല്ലെന്നും അവയെ കൃഷിക്ക് പ്രയോജനപ്പെടുത്താമെന്നും സ്വന്തം പരീക്ഷണത്തിലൂടെ തെളിയിക്കുകയാണ് എ.ആര്. ശ്രീരഞ്ജിനി. റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ബഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് മത്സരത്തിലാണ് പരിസ്ഥിതി സൗഹൃദമായ വേറിട്ട ആശയവുമായി തിരുവില്വാമല ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ നേടിയത്. ഉപയോഗശൂന്യമായ ജീന്‍സ്, പാന്റുകള്‍, കട്ടിയുള്ള തുണികള്‍ എന്നിവ ഉപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മിച്ച് അതില്‍ ചെടികള്‍ വളര്‍ത്തുന്ന രീതിയാണ് ശ്രീരഞ്ജിനി അവതരിപ്പിച്ചത്.
വലിച്ചെറിയുന്ന വസ്ത്രങ്ങളെ കൃഷിക്ക് അനുയോജ്യമായ വളര്ത്തുപാത്രങ്ങളാക്കി മാറ്റുന്നതിലൂടെ മാലിന്യം കുറയ്ക്കുന്നതിനൊപ്പം ചെലവുകുറഞ്ഞ രീതിയില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാനും കഴിയുമെന്ന സന്ദേശമാണ് ഈ പരീക്ഷണത്തിലൂടെ കുട്ടി മുന്നോട്ടുവയ്ക്കുന്നത്. ബഡിംഗിനായി പ്ലാവ്, ചെത്തി, ചെമ്പരത്തി എന്നീ സസ്യങ്ങളെയാണ് തിരഞ്ഞെടുത്തത്. ലെയറിംഗില്‍ പേര, ചാമ്പ, കുരുമുളക് എന്നിവയും ഗ്രാഫ്റ്റിംഗില്‍ കുടംപുളി, മാവ്, സപ്പോട്ട എന്നിവയും പരീക്ഷണവിധേയമാക്കി. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്തെടുക്കുന്നതും ശ്രീരഞ്ജിനിയുടെ പതിവാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്