പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പാഴ് വസ്തുക്കളില്‍നിന്ന് വൈവിധ്യമാര്‍ന്ന ഉപയോഗപ്രദമായ ഉല്പന്നങ്ങള് നിര്‍മിച്ച് ഹന്ന സോജി.

ഇരിങ്ങാലക്കുട: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ക്ക് ഭാവനയുടെയും കരവിരുതിന്റെയും മികവില്‍ പുതുജീവന്‍ നല്കി ശ്രദ്ധേയയാവുകയാണ് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹന്ന സോജി. പാഴ് വസ്തുക്കളില്‍നിന്ന് ഉപയോഗപ്രദവും കൗതുകകരവുമായ ഉല്പന്നങ്ങള് നിര്‍മിക്കുന്ന മത്സരത്തിലാണ് ഹന്നയുടെ വേറിട്ട ആശയങ്ങളും നിര്‍മാണമികവും ശ്രദ്ധ നേടിയത്. നിത്യജീവിതത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് ഹന്ന ഒരുക്കിയത്. നാളികേരം ഉപയോഗിച്ച് വെള്ളക്കൊക്കും പ്ലാസ്റ്റിക് പെട്ടികള്‍ കൂട്ടിയോജിപ്പിച്ച് സോഫയും നിര്‍മിച്ചു.
ഉപയോഗശൂന്യമായ സൈക്കിള്‍ റിം, ഫാന്‍ എന്നിവയുടെ ഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി ഡ്രസ് സ്റ്റാന്‍ഡ് ഒരുക്കിയപ്പോള്‍ പഴയ സിഡികള്‍ക്ക് ക്ലോക്കിന്റെ രൂപം നല്കി. മുട്ടയുടെ ട്രേ ഉപയോഗിച്ച് വേസ്റ്റ്ബിന്‍, സോഡാ കുപ്പികളുടെ അടപ്പുകള്‍ കൊണ്ട് പൂക്കള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ഇതിനുപുറമെ കാര്‍ഡ്ബോര്‍ഡ് ഷീറ്റുകള്‍ ഉപയോഗിച്ച് മനുഷ്യന്റെ അസ്ഥികൂടവും പേപ്പര്‍ സ്ട്രോകള്‍ ഉപയോഗിച്ച് ഡിഎന്‍എ മാതൃകയും തയ്യാറാക്കി. കുപ്പികളുടെ മൂടികള്‍ ക്രമീകരിച്ച് പീരിയോഡിക് ടേബിള്‍ ഒരുക്കിയതും ശ്രദ്ധേയമായി. മത്സരത്തില്‍ ഹന്നയുടെ ആദ്യ നേട്ടമല്ല ഇത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സംസ്ഥാനതല ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു