ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പ്രതി ആല്വിന് ടോണി ലഹരിക്കടത്തിനുപയോഗിച്ച ബൈക്കും പിടിച്ചെടുത്ത കഞ്ചാവുമായി എക്സൈസ് സംഘത്തിനൊപ്പം.
ഇരിങ്ങാലക്കുട: എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സ്പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആറ് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അവിട്ടത്തൂര്‍ കോക്കാട്ട് വീട്ടില്‍ ആല്വിന് ടോണി (23) ആണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. അവിട്ടത്തൂരിലെ പ്രതിയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ വച്ചായിരുന്നു അറസ്റ്റ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവിന്റെ ഉറവിടവും ഇടപാടുകാരെയും കണ്ടെത്തുന്നതിനായി തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. വത്സന്, എ. സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.എസ്. ഷനൂജ്, കര്‍ണ അനില്‍കുമാര്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എല്‍. ലിസ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബസ് സ്റ്റാന്‍ഡ് വികസനം: പഴയ കെട്ടിടങ്ങള്‍ ഒഴിയാന്‍ നഗരസഭയുടെ നോട്ടീസ്
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് വിദ്യാനികേതന്‍ സില്‍വര്‍ ജൂബിലി ആഘോഷം; ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ബൈപ്പാസ് റോഡിന് ശാപമോക്ഷം; ടാറിംഗ് തുടങ്ങി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു