ബസ് സ്റ്റാന്‍ഡ് വികസനം: പഴയ കെട്ടിടങ്ങള്‍ ഒഴിയാന്‍ നഗരസഭയുടെ നോട്ടീസ്
ബസ് സ്റ്റാന്‍ഡ് വികസനത്തിനായി പൊളിക്കുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടം.
ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം; മാര്‍ച്ച് 31നകം ഒഴിയണം
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ് വികസന പദ്ധതിക്ക് മുന്നോടിയായി നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടത്തിലും ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോട് മാര്‍ച്ച് 31നകം ഒഴിഞ്ഞ് താക്കോല്‍ നഗരസഭയ്ക്ക് കൈമാറാന്‍ സെക്രട്ടറി നോട്ടീസ് നല്കി. ബസ് സ്റ്റാന്‍ഡിലെ കിഴക്കുഭാഗത്തുള്ള പഴയ ഇരുനില കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനൊപ്പം ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയവും നിര്‍മിക്കും. പഴയ ട്രഷറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും ഈവനിംഗ് മാര്‍ക്കറ്റ് പ്രദേശവും ഉള്‍പ്പെടുത്തിയാണ് ടൗണ്‍ഹാള്‍ കോംപ്ലക്സ് നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
ട്രിച്ചി മാതൃകയിലുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് നഗരസഭ നേരത്തെ സമ്മതപത്രം ക്ഷണിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. നിലവിലെ ബസ് സ്റ്റാന്‍ഡിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി വടക്കുഭാഗത്ത് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന ഒരേക്കര്‍ 25 സെന്റ് സ്ഥലം കൂടി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് നഗരസഭ സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്. 1963ല്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് പിന്നീട് പടിഞ്ഞാറുഭാഗത്തേക്ക് വികസിപ്പിച്ചിരുന്നെങ്കിലും സ്ഥലപരിമിതി ഇന്നും പ്രധാന വെല്ലുവിളിയാണ്. സമീപ റോഡുകളിലെ വാഹനത്തിരക്കും ബസുകളുടെ എണ്ണം വര്‍ധിച്ചതും സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. പുതിയ വികസന പദ്ധതിയിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യം ടൗണ്‍ഹാള്‍ കോംപ്ലക്സ് നിര്‍മാണം
ഏകദേശം 50,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ടൗണ്‍ഹാള്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്. മുകളിലത്തെ നിലകളില്‍ മുറികള്‍, ഡോര്‍മിറ്ററി, ഹാളുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ടൗണ്‍ഹാള്‍ കോംപ്ലക്സിന്റെ നിര്‍മാണ പ്രവര്ത്തനങ്ങള്ക്കാ് ആദ്യഘട്ടത്തില്‍ തുടക്കമിടുകയെന്ന് നഗരസഭ ചെയര്മാന് എം.പി. ജാക്സണ് പറഞ്ഞു. ഇതിനൊപ്പം ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ക്രൈസ്റ്റ് വിദ്യാനികേതന്‍ സില്‍വര്‍ ജൂബിലി ആഘോഷം; ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു