ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പ്രസാദവരനാഥയുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുനാള്‍ കൊടിയേറ്റുകര്‍മം പുളിങ്കര പള്ളി വികാരി ഫാ. ജിജി കുന്നേല്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ലിന്റോ പനംകുളം സമീപം.
ആളൂര്‍: പ്രസാദവരനാഥ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പ്രസാദവരനാഥയുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. പുളിങ്കര പള്ളി വികാരി ഫാ. ജിജി കുന്നേല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 27 വരെ നവനാള്‍ ദിനങ്ങളും മരിയന്‍ വഴിയും ഉണ്ടായിരിക്കും. 27ന് 366 പേരുടെ പ്രസുദേന്തി വാഴ്ച്ച, മരിയന്‍ വഴി സമാപനം, ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം. 28ന് രാവിലെ 6.45ന് ദിവ്യബലി തുടര്‍ന്ന് വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് പള്ളിയിലേക്ക് യൂണിറ്റുകളില്‍ നിന്നും അമ്പ് പ്രദക്ഷിണം ആരംഭിച്ച് രാത്രി 10ന് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 29ന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്കു ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പോളി കണ്ണൂകാടന് (ജൂണിയര്‍) തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 3ന് ദിവ്യബലിക്കു ശേഷം 3.45നു തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് ഏഴിന് പ്രദക്ഷിണ സമാപനം.
30ന് ടൗണ്‍ അമ്പ്. ഉച്ചയ്ക്ക് രണ്ടിന് പ്രസാദവരനാഥ പള്ളിയില്‍ നിന്നും വാദ്യമേള അകമ്പടിയോടെ അമ്പ് ഇറങ്ങുന്നു. അമ്പ് പ്രദക്ഷിണം എല്ലാ ഇടവക അതിര്‍ത്തിയും ചുറ്റി 4.30ന് ആളൂര്‍ ജംഗ്ഷനിലുള്ള സെന്റ് ആന്റണി കപ്പേളയില്‍ സമാപിക്കുന്നു. വൈകീട്ട് അഞ്ചിനു കപ്പേളയില്‍ നൊവേന, ലദീഞ്ഞ്, പ്രസംഗം. വൈകീട്ട് ഏഴ് മുതല്‍ 9.45 വരെ പള്ളി കോമ്പൗണ്ടില്‍ മെഗാ ഷോ. എട്ടിന് മാള വഴിയില്‍ നിന്നും അമ്പ് പ്രദക്ഷിണം ഇറങ്ങുന്നു. 10ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് വാനില്‍ വര്‍ണമഴ. ഡിസംബര്‍ ഒന്നിന് വൈകീട്ട് 6.15 നു പൂര്വ്വീകാനുസ്മരണ ദിവ്യബലി, തുടര്‍ന്ന് സെമിത്തേരിയില്‍ പൊതു ഒപ്പീസ് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിന്റോ പനംകുളം, ജനറല്‍ കണ്‍വീനര്‍ ബെന്നി ചുങ്കത്ത്, കൈക്കാരന്മാരായ ജോണ്സണ് വാലപ്പന്, ആന്റോ ഉപ്പുംപറമ്പില്‍, ജോര്‍ജ് ചേനത്ത്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാള ഉപജില്ല കലോത്സവത്തില്‍ എല്‍പി (ജനറല്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി വെള്ളാഞ്ചിറ എഫ്എംഎല്പിഎസ് സ്കൂള്‍
കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് എം.ഒ. ജോണ്‍ അനുസ്മരണം നടത്തി
കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു