ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ കൊടിയേറ്റുകര്‍മം ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ഇന്ന് മുതല്‍ 30 വരെ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റു കര്‍മം ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ നിര്‍വഹിച്ചു. ഇന്നും നാളെയും വൈകീട്ട് ആറിന് ആഘോഷമായ ദിവ്യബലി, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും. 28ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും തൃശൂര്‍ ദേവമാത പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് നന്തിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ദേവമാത പ്രവിശ്യ എഡ്യുക്കേഷണല്‍ മാസ് മീഡിയ കൗണ്‍സിലര്‍ ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ സന്ദേശം നല്‍കും. തുടര്‍ന്ന് ദിവ്യബലി ഏല്പിച്ചവര്ക്കുള്ള പ്രാര്‍ഥനയും ക്രിസ്തുരാജന്റെ തിരുസ്വരൂപം എഴുന്നളിച്ചുവയ്ക്കലും തൃശൂര്‍ പ്രൊവിന്‍ഷ്യാള്‍ ഹൗസ് സുപ്പീരിയര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സിഎംഐ നിര്‍വഹിക്കും.
വൈകീട്ട് 5.30ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഭക്തസംഘടനകളുടെ വാര്‍ഷികവും ബൈബിള്‍ കലോത്സവവും കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിക്കും. 29ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാന്നാനം എംഐഎം സെമിനാരി റെക്ടര്‍ ഫാ. ജൂബി മാണിയങ്കേരില് സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിക്കും. മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ പില്‍ഗ്രിം സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് മടത്തില്ച്ചിറ സിഎംഐ സന്ദേശം നല്‍കും. ഫാ. ജോഷ്വ നെടുംപറമ്പില്‍ സിഎംഐ സഹകാര്‍മ്മികനായിരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ് പയ്യപ്പിളളി സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, രാത്രി എട്ടിന് വാദ്യമേള, കലാസന്ധ്യ, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും.
30ന് രാവിലെ 6.30ന് അനുസ്മരണബലിയും പൊതുഒപ്പീസും ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പമ്പില്സിഎംഐ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ചാര്‍ജ്ജ് ഫാ. ഡോ. വിന്‍സെന്റ് നീലങ്കാവില്‍ സിഎംഐ, ജനറല്‍ കണ്‍വീനര്‍ ഡോണി പോള്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഒ.ജെ. സ്റ്റാന്‍ലി, വില്‍സണ്‍ അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിജു ഡി. കുറ്റിക്കാട്ട്, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ കുറ്റിക്കാടന്‍, ബൈബിള്‍ കലോത്സവം കണ്‍വീനര്‍ സിജു യോഹന്നാന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും ഇടവകദിനവും മതബോധനദിനവും ആഘോഷിച്ചു
വയോജന കലോത്സവം കിളിക്കൂട് 2026 സംഘടിപ്പിച്ചു
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം