സെന്റ് ജോസഫ്സില്‍ നാല് പുതിയ ഗവേഷണ കേന്ദ്രങ്ങള്‍; എസ്ജെസി ഐസ്പാര്ക്ക് പ്രവര്‍ത്തനമാരംഭിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച നാഷണല്‍ റിസേര്‍ച്ച് ഡേ 2026 കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ സുവോളജി, ബോട്ടണി, ബയോടെക്നോളജി, മലയാളം എന്നീ നാല് വകുപ്പുകള്‍ക്ക് കാലിക്കട്ട് സര്‍വ്വകലാശാലയ്ക്കു കീഴിലെ ഗവേഷണ ഡിപ്പാര്‍ട്ടുമെന്റുകളായി അംഗീകാരം ലഭിച്ചു. ഇതോടനുബന്ധിച്ച് കോളജില്‍ സംഘടിപ്പിച്ച നാഷണല്‍ റിസേര്‍ച്ച് ഡേ 2026 കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കോളജിന്റെ അത്യാധുനിക അന്തര്‍വിഷയ ഗവേഷണ കേന്ദ്രമായ എസ്ജെസി ഐസ്പാര്ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നൂതന ഗവേഷണവും ശാസ്ത്രീയ നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് എസ്ജെസി ഐസ്പാര്ക്ക് സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) ഫണ്ട് ഫോര്‍ ഇംപ്രൂവ്മെന്റ് ഓഫ് എസ് ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ഐഎസ്ടി), രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന് (ആര്‍യുഎസ്എ), കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സെലക്ടീവ് ഓഗ്മെന്റേഷന് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (എസ്എആര്ഡി) പദ്ധതി എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്. ബാറ്ററി സൈക്ലര്‍ ആന്‍ഡ് ടെസ്റ്റിംഗ് സിസ്റ്റം, മള്‍ട്ടിചാനല്‍ ഇലക്ട്രോകെമിക്കല്‍ വര്‍ക്ക്സ്റ്റേഷന്‍, സോളിഡ്, ലിക്വിഡ് യുവിവിസ് സ്പെക്ട്രോഫോട്ടോമീറ്ററുകള്‍, സോളാര്‍ സിമുലേറ്റര്‍, സോളാര്‍ ഐവി മെഷര്‍മെന്റ് സിസ്റ്റം, ഇലക്ട്രോസ്പിന്നിംഗ് സംവിധാനം, ജലപരിശോധനാ സൗകര്യം, സിഒഡി അനലൈസര്‍, ഫോട്ടോകാറ്റലിറ്റിക് റിയാക്ടര്‍, അനിമല്‍ ടിഷ്യു കള്‍ച്ചര്‍ സംവിധാനം, കൂളിംഗ് സെന്‍ട്രിഫ്യൂജ്, ജെല്‍ ഡോക്യുമെന്റേഷന് സിസ്റ്റം, ആന്റിബാക്ടീരിയല്‍ അനാലിസിസ് സൗകര്യം തുടങ്ങി നിരവധി അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങള്‍ കേന്ദ്രത്തിലുണ്ട്. വിവിധ വിജ്ഞാനശാഖകളെ സംയോജിപ്പിച്ചുള്ള ഗവേഷണത്തിനും നൂതന ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കും ഈ കേന്ദ്രം അവസരമൊരുക്കും.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ഡോ. കയീന് വടക്കന്‍, സിഇടിസി കേരള ഡയറക്ടര്‍ ഡോ. കെ.എച്ച്. അമിതാഭ് ബച്ചന്, കേരളവര്‍മ്മ കോളജിലെ അസോസിയേറ്റ് പ്രഫസറും ഗവേഷണ മാര്‍ഗദര്‍ശിയുമായ ഡോ. സി. ആര്‍ശ്, പീച്ചി വനകീടശാസ്ത്ര വിഭാഗത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് എന്നിവര്‍ സംസാരിച്ചു. കോളജ് ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. മിനി തോമസ് സ്വാഗതവും സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെഷനില്‍ ഡോ. കയീന് വടക്കന്‍ ജിജ്ഞാസയില്‍ നിന്ന് കണ്ടെത്തലിലേക്ക്: ചോദ്യങ്ങളെ അര്‍ത്ഥവത്തായ ഗവേഷണമാക്കി മാറ്റുന്നു എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അനലിറ്റിക്ക ടെക് 2026 എന്ന പേരില്‍ ദേശീയ ശില്പശാലയും ഭാവിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണം എന്ന വിഷയത്തില്‍ പോസ്റ്റര്‍ അവതരണ മത്സരവും സംഘടിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജീവനക്കാരില്ല; ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ക്കും ബ്രേക്ക്ഡൗണ്‍
സെന്റ് ജോസഫ്സ് കോളജില്‍ ബയോക്രിപ്സിസ് അന്താരാഷ്ട്ര സെമിനാര്‍
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു