താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രത്തില്‍ കുടുംബ വര്‍ഷം ഉദ്ഘാടനം ചെയ്തു
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ കുടുംബവര്‍ഷവും യൗസേപ്പിതാവിന്റെ വര്‍ഷവും സംയുക്തമായി ഉദ്ഘാടനം ചെയ്തു. മാള ഫൊറോന പള്ളി വികാരി ഫാ. വര്‍ഗീസ് ചാലിശേരിയും താഴെക്കാട് തീര്‍ഥാടന കേന്ദ്രത്തിലെ 19 കുടുംബങ്ങളും ചേര്‍ന്നു കുടുംബ വര്‍ഷവും യൗസേപ്പിതാവിന്റെ വര്‍ഷവും സംയുക്തമായി ഉദ്ഘാടനം ചെയ്തു. യൗസേപ്പ് നാമധാരികളായ കുടുംബനാഥന്മാരുടെ 19 കുടുംബങ്ങള്‍ 19 കുടുംബ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കൈക്കാരന്മാരായ റിജോ പാറയില്‍, മാത്യൂസ് കരേടന്, ജോര്‍ജ് തൊമ്മാന, വിന്‍സെന്റ് തെക്കേത്തല എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.

ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്