ഇരിങ്ങാലക്കുടയില്‍ സ്പോര്‍ട്സ് സിറ്റി തന്റെ സ്വപ്നമെന്നു ഉണ്ണിയാടന്
ഇരിങ്ങാലക്കുട: താന്‍ എംഎല്‍എ ആയാല്‍ ഇരിങ്ങാലക്കുടയില്‍ ആധുനിക സംവിധാനത്തിലുള്ള സ്പോര്‍ട്സ് സിറ്റി സ്ഥാപിക്കുന്നതിനു ശ്രമിക്കുമെന്നു തോമസ് ഉണ്ണിയാടന്. കളിച്ചു കൊണ്ടിരുന്ന കളിസ്ഥലം നഷ്ടമാകുന്നതിനെ കുറിച്ച് ആശങ്കയറിയിക്കാന്‍ എത്തിയ യുവാക്കളോടാണു അദ്ദേഹം തന്റെ സ്വപ്നം പങ്കുവെച്ചത്. ആരോഗ്യമുള്ള യുവാക്കളെയാണു നാടിനാവശ്യം. നാട്ടില്‍ കളിസ്ഥലങ്ങള്‍ നഷ്ട്ടപെട്ടതോടെയാണു യുവാക്കള്‍ നേരം പോക്കിനായി മറ്റു മാര്‍ഗങ്ങള്‍ തേടിയത്. ഇതു പലപ്പോഴും വിപരീത ഫലങ്ങളാണു ഉണ്ടാക്കിയത്. ഓരോ പഞ്ചായത്തിലും ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു പുതിയ കളിസ്ഥലങ്ങളെങ്കിലും ഉണ്ടാക്കണം. എല്ലാതരത്തിലുമുള്ള കായിക പരിശീലനത്തിനുതകുന്ന സ്പോര്‍ട്സ് സിറ്റിയും ഇരിങ്ങാലക്കുടയില്‍ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ഇരിങ്ങാലക്കുടയുടെ പ്രിയപുത്രി പ്രഫ.ആര്. ബിന്ദു പുതു ചരിത്രമെഴുതി മന്ത്രിസഭയിലേക്ക്
വോട്ടുചോർച്ചയിൽ നെടുവീർപ്പിട്ട് യുഡിഎഫ്; എൽഡിഎഫിനും എൻഡിഎക്കും നേട്ടം
ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് പ്രഫ. ആര്. ബിന്ദു
തൃശൂരിലെ ആദ്യ വനിതാ മേയര്‍ ഇനി ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ
ഇരിങ്ങാലക്കുട എന്റെ സ്വന്തം നാടാണ്, സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും-പ്രഫ. ആര്. ബിന്ദു
തികഞ്ഞ ആത്മവിശ്വാസത്തില്‍, കണക്കുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍…..വിജയം ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍……