എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു ഇരിങ്ങാലക്കുട പട്ടണത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി

ഇരിങ്ങാലക്കുട: മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു ഇരിങ്ങാലക്കുട പട്ടണത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പര്യടനം മാര്‍ക്കറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, വൃദ്ധ സദനം, ചന്ദ്രിക സോപ്പ് കമ്പനി, സ്വന്തം കോളജായ സെന്റ് ജോസഫ്സ് കോളജ്, കോണ്‍വെന്റ്, ഠാണ, ചന്തക്കുന്ന്, നഗരസഭ ഓഫീസ്, ചേലൂര്‍ വൃദ്ധസദനം തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥിക്കൊപ്പം സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ, ഡോ. കെ.പി. ജോര്‍ജ്, ടി.ബി. ദിലീപ്, ജയന് അരിമ്പ്ര, കെ.എ. പ്രസാദ്, ബിജു ആന്റണി, കെ.കെ. ബാബു, പോളി കുറ്റിക്കാടന്‍, അഡ്വ. ജിഷ ജോബി, റഷീദ് കാറളം, നീരജ് മംഗലശേരി, ശശി വെട്ടത്ത്, എം.ടി. വര്‍ഗീസ് എന്നിവരുമുണ്ടായിരുന്നു.


