ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ മണ്ഡലപര്യടനം ആരംഭിച്ചു

പൂമംഗലം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ നിയോജകമണ്ഡല പര്യടനം ആരംഭിച്ചു. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ വെച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി. മണി അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ.പി. ദിവാകരന് മാസ്റ്റര്‍, ഘടകകക്ഷി നേതാക്കളായ ടി.കെ. വര്‍ഗീസ്, കെ.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ അമ്പലനടയില്‍ പര്യടനം സമാപിച്ചു.


