ജനമനസ് തൊട്ടറിഞ്ഞ് കാറളം, പൂമംഗലം പഞ്ചായത്തുകളിൽ പര്യടനവുമായി ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: എൻഡിഎ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് കാറളം, പൂമംഗലം ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി. കാറളം പഞ്ചായത്തിലെത്തിയ ജേക്കബ് തോമസ് മനപ്പടി വായനശാല, കല്ല്യാണി കോളനി, പവർ ഹൗസ് കോളനി, വെള്ളാനി കോളനി എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. തുടർന്ന് പൂമംഗലം പഞ്ചായത്തിലെത്തിയ ജേക്കബ് തോമസ് പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചു. ഉച്ചതിരിഞ്ഞ് എട്ടു ജനസഭകളിൽ പങ്കെടുത്തു. കെ.സി. വേണു, ടി.എസ്. സുനിൽകുമാർ, എ.എൻ. ഉണ്ണികൃഷ്ണൻ, ഷാജുട്ടൻ, ഷൈജു കുറ്റിക്കാട്ട്, ഷിയാസ് പാളയംകോട്, സന്തോഷ് ബോബൻ, ജയൻ മണാളത്ത്, കവിത ബിജു തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ച


