പൊരിവെയിലിലും വാടാതെ ഇരിങ്ങാലക്കുട എൽഡിഎഫ് സ്ഥാനാർഥി പ്രഫ. ആർ. ബിന്ദുവിന്റെ പര്യടന ജാഥ മുന്നേറുന്നു
ഇരിങ്ങാലക്കുട: കനത്ത വെയിലിലും തളരാതെ ഇരിങ്ങാലക്കുട എൽഡിഎഫ് സ്ഥാനാർഥി പ്രഫ. ആർ. ബിന്ദുവിന്റെ പര്യടന ജാഥ മുന്നേറുന്നു. രണ്ടാം ദിന പര്യടനം രാവിലെ എട്ടു മുതൽ ആളൂർ ഗ്രാമപഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററിൽ നിന്നും ആരംഭിച്ചു. പഞ്ചായത്തിലെ 32 കേന്ദ്രത്തിലാണു ജാഥ പര്യടനം നടത്തിയത്. വൈകീട്ടു എട്ടിനു തിരുത്തിപറമ്പിൽ ജാഥ പര്യടനം പൂർത്തിയാക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരായവരും യുവാക്കളുമുൾപ്പെടെ ഒട്ടനവധി പേർ സ്ഥാനാർഥിയെ സ്വീകരിച്ചു. മാനാട്ട്കുന്നിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയ സ്ഥാനാർഥി മാഹിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം ചെയ്തു. ജാഥ ആളൂർ സെന്ററിൽ എത്തിയപ്പോൾ കരകൗശല വിദഗ്ധനായ ബെന്നി പേരാമ്പ്രത്ത് അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ശില്പം നൽകിയും ചിത്രകാരനായ അനിൽ മേപ്പുള്ളി താൻ വരച്ച ബിന്ദു ടീച്ചറുടെ ചിത്രം നൽകിയുമാണു സ്വീകരണം നൽകിയത്. പര്യടനത്തിന് സ്ഥാനാർഥിയോടൊപ്പം എം.എസ്. മൊയ്തീൻ, എം.ബി. ലത്തീഫ്, കെ.ആർ. ജോജോ, യു.കെ. പ്രഭാകരൻ, സന്ധ്യ നൈസൺ, ഐ.എൻ. ബാബു, എം.സി. ഷാജു. കെ.എം. മുജീബ്, ടി.സി. അർജുനൻ, എം.സി. ചാക്കോ, രതി സുരേഷ് എന്നിവർ കൂടെയുണ്ടായിരുന്നു. ജാഥ കേന്ദ്രത്തിൽ വി.എ. മനോജ്കുമാർ, എൻ.കെ. ഉദയപ്രകാശ്, ടി.എസ്. സജീവൻ മാസ്റ്റർ, കെ.സി. ബിജു, ലളിത ബാലൻ, ടി.ജി. ശങ്കരനാരായണൻ, കെ.കെ. ബാബു, ടി.കെ. വർഗീസ് മാസ്റ്റർ, കെ.കെ. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.
സ്ക്വാഡ് പ്രവര്‍ത്തനവുമായി മഹിള മുന്നണി പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ വിജയം ഉറപ്പിക്കുന്നതിനായി സ്ക്വാഡ് പ്രവര്‍ത്തനവുമായി മഹിളമുന്നണി പ്രവര്‍ത്തകര്‍. കുട്ടംകുളം പരിസരത്ത് നിന്നു ഠാണാ വരെയുള്ള റോഡിന്റെ ഇരുവശത്തുള്ള കടകളില്‍ കയറിയിറങ്ങി ഇടതു സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ചായിരുന്നു പ്രവര്‍ത്തനം. മഹിളാ മുന്നണി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിത രാധാകൃഷ്ണന്, സെക്രട്ടറി ഷീജ പവിത്രന്, ട്രഷറര്‍ വല്‍സല ബാബു, മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ഉഷ പ്രഭു, അല്‍ഫോണ്‍സ തോമസ്, വി.കെ. സരിത, അംബിക പളളിപ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
‘സ്വന്തം ബിന്ദു’ കലാസംഘം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ‘സ്വന്തം ബിന്ദു’ കലാസംഘം ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഇരിങ്ങാലക്കുടയില്‍ നടന്ന സാംസ്കാരിക സംഗമത്തില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കലാസംഘം മാനേജര്‍ കെ.എന്‍.എ. കുട്ടി വാദ്യോപകരണം ഏറ്റുവാങ്ങി. സാംസ്കാരിക സംഗമം ഡോ. കെ.പി. മോഹനന് ഉദ്ഘാടനം ചെയ്തു. രേണു രാമനാഥ് അധ്യക്ഷത വഹിച്ചു. അശോകന് ചരുവില്‍, ഖാദര്‍ പട്ടേപ്പാടം, വി.എസ്. വസന്തന് എന്നിവര്‍ പ്രസംഗിച്ചു.