നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുമായി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട: നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുമായി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലാണ് റോഡ് ഷോ നടത്തിയത്. കുട്ടംകുളം പരിസരത്തുനിന്നാരംഭിച്ച റോഡ് ഷോയിൽ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിക്കുന്ന കർഷകനും ഉണ്ടായിരുന്നു. ത്രിവർണ്ണ നിറങ്ങളിലുള്ള ബലൂണുകളും സ്ഥാനാർത്ഥിയുടെ ചിത്രത്തോടുകൂടിയ പ്ലക്കാർഡും റോഡ്ഷോയ്ക്ക് മാറ്റ് കൂട്ടി. നഗരസഭാധ്യക്ഷ സോണിയ ഗിരി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, കെ.കെ.ജോൺസൻ, സതീഷ് വിമലൻ, ജോസഫ് ചാക്കോ,പി.ടി.ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളകാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, കെ.എ.റിയാസുദ്ധീൻ, രാജൻ പൈക്കാട്ട്, റോക്കി ആളൂക്കാരൻ, പി.ബി.മനോജ്, എ.പി.ആന്റണി എന്നിവർ നേതൃത്വം നൽകി.

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി