യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജേക്കബ് തോമസിന്റെ മുഖംമൂടിയണിഞ്ഞ് പ്രചാരണം
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് കഴിഞ്ഞ ദിവസം കോളനികളിലും വ്യക്തികളേയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. രാവിലെ നഗരത്തിലെ കനാല്‍ സ്തംഭം കോളനിയില്‍ നിന്ന് പര്യടനം ആരംഭിച്ചു. ഠാണാ കോളനി, ചാലാംപാടം, പെരുവല്ലിപ്പാടം, കൊരുമ്പിശേരി നാലു സെന്റ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. തുടര്‍ന്ന് പള്ളികളും മഠങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജേക്കബ് തോമസിന്റെ മുഖംമൂടിയണിഞ്ഞ് ആയിരം പേര് മണ്ഡലത്തിന്റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാനാര്‍ഥി ഉദ്ഘാടനം ചെയ്തു. കെ.പി. മിഥുന്, ജിനു ഗിരിജന്‍, ഇ.ആര്. സ്വരൂപ്, ശ്യാംജി മാടത്തിങ്കല്‍, അമ്പിളി ജയന് എന്നിവര്‍ പ്രസംഗിച്ചു.
ആവേശത്തിരയിളക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: പടിയൂരില്‍ ആവേശത്തിരയിളക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ പര്യടനം. രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്എല്വിഐപി കോളനി, എസ്എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ, ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യാര്‍ഥിച്ചു. മേനാലി തുരുത്തില് സന്ദര്‍ശിച്ച അദ്ദേഹം തൊഴിലുറപ്പ് തൊഴിലാളികളിളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. 82-ാം വയസിലും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പനങ്ങാട് തങ്കമണി കുമാരനെ ഡോ. ജേക്കബ് തോമസ് ആദരിച്ചു. തുടര്‍ന്ന് പൂമംഗലം പഞ്ചായത്ത് എടക്കുളം, പായമ്മല്‍ അയോധ്യ ഹാള്‍, ചീനക്കുഴി എന്നിവിടങ്ങളിലും പടിയൂരില്‍ നാലിടങ്ങളില്‍ ജനസഭയിലും പങ്കെടുത്ത് സംസാരിച്ചു. പാറയില്‍ ഉണ്ണികൃഷ്ണന്, ഷാജുട്ടന്‍, ജോസഫ് പടമാടന്, സതീഷ്, കെ.സി. വേണു, ടി.എ. സുനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന്, സജീവന് കുരിയക്കാട്ടില്‍, ശ്രീജിത്ത് മണ്ണായില്‍, സജി ഷൈജുകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു